ലോക നഗരങ്ങളിൽ ദുബായ് ഒന്നാമതെത്തണം. അതാണ് ഇന്നത്തെ ദുബായ് ഭരണാധികാരികളുടെ ലക്ഷ്യം. ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളിലൊന്നായി ദുബായിയെ മാറ്റാൻ ലക്ഷ്യമിട്ടുള്ള 200 പദ്ധതികൾ ഉൾക്കൊള്ളുന്ന സമഗ്ര പദ്ധതിയ്ക്ക് അംഗീകാരം നൽകിയിരിക്കുകയാണ് ദുബായ് കിരീടാവകാശിയായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.
Under @HHShkMohd’s directives, we have launched the Dubai Quality of Life Strategy 2033 that aims to turn Dubai into to the world’s best city to live in. Encompassing 200 projects and initiatives, the visionary strategy seeks to ensure that all residents can access essential… pic.twitter.com/PJCyntJBm6
— Hamdan bin Mohammed (@HamdanMohammed) May 14, 2024
യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ നിർദേശപ്രകാരമാണ് ദുബായ് ക്വാളിറ്റി ഓഫ് ലൈഫ് സ്ട്രാറ്റജി 2033-ന് അംഗീകാരം നൽകിയിരിക്കുന്നത്. “ദുബൈ ക്വാളിറ്റി ഓഫ് ലൈഫ് സ്ട്രാറ്റജിയിൽ 200-ലധികം പദ്ധതികളും സംരംഭങ്ങളും പദ്ധതികളും ഉൾക്കൊള്ളുന്നു.
.@HamdanMohammed approves Dubai Quality of Life Strategy 2033 featuring more than 200 projects and initiatives. Aligned with the Dubai 2040 Urban Master Plan, the strategy charts a roadmap for sustainable development of all segments of the community. pic.twitter.com/xKu9Y606mF
— Dubai Media Office (@DXBMediaOffice) May 14, 2024
പാർക്കുകളും ബീച്ചുകളും പോലുള്ള പൊതു സൗകര്യങ്ങളുടെ കാര്യത്തിലെ വികസനം, ബീച്ചുകളിൽ സൈക്ലിംഗ് ട്രാക്കുകൾ 300 ശതമാനം വികസിപ്പിക്കുക, രാത്രി നീന്തൽ ബീച്ചുകളുടെ ദൈർഘ്യം 60 ശതമാനം വർദ്ധിപ്പിക്കുക, സ്ത്രീകൾക്ക് മാത്രമായി പുതിയ ബീച്ചുകൾ എന്നിങ്ങനെ നീണ്ടു പോകുന്നു പദ്ധതികൾ. ദുബായുടെ പുറം പ്രദേശങ്ങൾ വികസിപ്പിക്കുന്നതിനുള്ള സമഗ്ര പദ്ധതികൾ എന്നിങ്ങനെ ദുബായിയെ പരിസ്ഥിതി, കുടുംബ സൗഹൃദ നഗരമാക്കി മാറ്റുകയാണ് ദുബായ് ക്വാളിറ്റി ഓഫ് ലൈഫ് സ്ട്രാറ്റജി 2033 ന്റെ ലക്ഷ്യം. ദുബായുടെ സുസ്ഥിര വികസന തന്ത്രങ്ങളുടെ അടിസ്ഥാനശിലയാണ് ആളുകളെ പരിപാലിക്കുകയെന്ന് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് വ്യക്തമാക്കി.
Under the directives of @HHShkMohd, @HamdanMohammed approves #Dubai Quality of Life Strategy 2033 featuring more than 200 projects and initiatives. pic.twitter.com/B4PgtLbyuw
— Dubai Media Office (@DXBMediaOffice) May 14, 2024