ചൊവ്വാഴ്ച യുഎഇയിൽ പെയ്തിറങ്ങിയത് റെക്കോർഡ് മഴയാണ്. മഴ തിമിർത്ത് പെയ്തപ്പോൾ പല താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ടായി. വെള്ളക്കെട്ട് നീക്കാൻ 600 ജീവനക്കാരെയും 670 വാട്ടർ ടാങ്കർ ട്രക്കുകളും പമ്പുകളും വിന്യസിച്ചതായി ഷാർജ സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു. കമ്മിറ്റി മേധാവികൾ, ഫീൽഡ് ടീമുകൾ, എൻജിനീയർമാർ, സൂപ്പർവൈസർമാർ, ടെക്നീഷ്യൻമാർ, സപ്പോർട്ട് സ്റ്റാഫ് എന്നിവരും സംഘത്തിലുണ്ടെന്ന് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഉബൈദ് സഈദ് അൽ തുനൈജി പറഞ്ഞു.
വെള്ളം വറ്റിക്കാനായി 450 വാട്ടർ ടാങ്കർ ട്രക്കുകൾ, 220 മൊബൈൽ പമ്പുകൾ, ഡാം പമ്പുകൾ എന്നിവയും വിന്യസിച്ചിട്ടുണ്ട്. കൂടാതെ ഇതിനിടയിൽ തന്നെ ഡ്രെയിനേജ് ഔട്ട്ലെറ്റുകളുടെ അറ്റകുറ്റപ്പണികളും നടത്തും. വെള്ളപ്പൊക്കം തടയുന്നതിനും ഭാവിയിലെ ഉപയോഗത്തിനായി ബദൽ ജലസ്രോതസ്സ് സ്ഥാപിക്കുന്നതിനുമായി പമ്പിംഗ് സ്റ്റേഷനുകൾ ഘടിപ്പിച്ച 70 ബേസിനുകൾ നിർമ്മിച്ച് മഴവെള്ള ശേഖരണം നടത്തും.
ഏമർജെൻസി കോൾ സെൻ്റർ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്ന് സുപ്രീം റെയിൻ എമർജൻസി കമ്മിറ്റി മേധാവി പറഞ്ഞു. 993 എന്ന നമ്പരിൽ ജനങ്ങൾക്ക് അധികൃതരുമായി ബന്ധപ്പെടാം.
توفير 450 صهريجاً و220 مضخة متنقلة و70 حوض لتجميع المياه
بلدية الشارقة: 600 موظف من رؤساء اللجان والمهندسين والفنيين والفئات المساندة للتعامل مع تداعيات المنخفض الجوي
أكدت بلدية مدينة الشارقة أنها رفعت حالة الاستعداد للتعامل مع الحالة الجوية…. https://t.co/GUHAZMnyOe pic.twitter.com/iP9bs7Ipe6— بلدية مدينة الشارقة (@ShjMunicipality) April 16, 2024