വിസ കാലാവധി കഴിഞ്ഞവര്‍ യുഎഇയില്‍ തുടരേണ്ടി വന്നാല്‍ നല്‍കേണ്ടി വരുന്ന പ്രതിദിന പിഴത്തുകയില്‍ മാറ്റം. സന്ദര്‍ശക വിസയിലുളളവരുടെ വിസ കാലാവധി കഴിഞ്ഞാല്‍ പത്രിദിനം നല്‍കേണ്ടി വരുന്ന പിഴയില്‍ ഇളവ് അനുവദിച്ചപ്പോൾ താമസവിസ കാലവധി കഴിഞ്ഞവരുടെ പിഴത്തുക ഇരട്ടിയായി ഉയര്‍ത്തി.
ഒക്ടോബര്‍ മുതല്‍ നടപ്പാക്കിയ വിസ പരിഷ്കരണങ്ങളുടെ ഭാഗമായാണ് പിഴത്തുകയില്‍ മാറ്റം. സന്ദര്‍ശക വിസക്കാര്‍ക്ക് പ്രതിദിനം 100 ദിര്‍ഹം പിഴ ഈടാക്കിയിരുന്നത് 50 ദിര്‍ഹമാക്കി കുറച്ചു. അതേസമയം മൂന്ന് മാസം സന്ദര്‍ശക വിസ അനുവദിക്കുന്നത് നിര്‍ത്തലാക്കുകകയും ചെയ്തു. 60 ദിവസത്തെ സന്ദര്‍ശക വിസയൊ അഞ്ച് വര്‍ഷത്തെ മൾട്ടി എന്‍ട്രി വിസയൊ പുതിയ പരിഷ്കാരം അനുസരിച്ച് നേടാനാകും. രാജ്യത്ത് തുടര്‍ന്നുകൊണ്ട് സന്ദര്‍ശക വിസകൾ തുടര്‍മാനമായി പുതുക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി.
താമസ വിസയുടെ കാലാവധി അവസാനിച്ചാല്‍ പ്രതിദിനം നല്‍കേണ്ടി വരിക 50 ദിര്‍ഹമാണ്. നേരത്തെ 25 ദിര്‍ഹമായിരുന്നു പിഴ. കാലഹരണപ്പെട്ട വിസകളുടെ പിഴത്തുക ഏകീകരിക്കുന്ന നീക്കമാണ് യുഎഇ നടപ്പാക്കിയത്. താമസ – തിരിച്ചറിയല്‍ വിഭാഗത്തിന്‍റേതാണ് തീരുമാനം.