വിസ നടപടി പൂര്‍ത്തിയാക്കാന്‍ വീഡിയോ കോണ്‍ഫറന്‍സ് സംവിധാനവുമായി ദുബായ്

Date:

Share post:

ദുബായിലെ താമസക്കാർക്ക് വിസ അപേക്ഷകൾ പൂർത്തിയാക്കാൻ വീഡിയോ കോൺഫറൻസിംഗ് സേവനങ്ങൾ ഉപയോഗിക്കാമെന്ന് പ്രഖ്യാപനം. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സാണ് പുതിയ സേവനം വാഗ്ദാനം ചെയ്തത്. റെസിഡൻസി, ഗോൾഡൻ, ഗ്രീൻ വിസകൾ, സ്റ്റുഡന്റ്, വിസിറ്റ് വിസകൾ എന്നിങ്ങനെ എല്ലാത്തരം വിസകളും ഇഷ്യൂ ചെയ്യുന്നതിനും പുതുക്കുന്നതിനും വീഡിയോ കോണ്‍ഫറന്‍സ് സേവനം ഉപയോഗിക്കാമെന്ന് ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽ മർറി വ്യക്തമാക്കി.

ഓൺലൈൻ മീറ്റിംഗിൽ ഉദ്യോഗസ്ഥനുമായി സംസാരിക്കുമ്പോൾ ആവശ്യമായ രേഖകളോ ചിത്രങ്ങളോ ചാറ്റ് ബോക്‌സ് വഴി അപ്‌ലോഡ് ചെയ്യാൻ കഴിയും. രേഖകൾ അവലോകം ചെയ്ത് വ്യക്തത ഉറപ്പാക്കിയ ശേഷമാകും അപ്ലോഡ് ചെയ്യുക. എങ്കിലും പുതിയ സേവനം നടപടി പ്രക്രിയ ലളിതമാക്കുമെന്നും ലെഫ്റ്റനന്റ് ജനറൽ അൽ മർറി പറഞ്ഞു.

അതേസമയം സേവന കേന്ദ്രങ്ങളില്‍ അപേക്ഷകർക്ക് നേരിട്ട് സന്ദർശനം നടത്താനുളള അനുവാദം ഒ‍ഴിവാക്കിയിട്ടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. എന്നാല്‍ ഉദ്യോഗസ്ഥരുമായി നേരിട്ട് ഇടപെട്ട് തീര്‍പ്പുകല്‍പ്പിക്കേണ്ട പ്രശ്നങ്ങളില്‍ പുതിയ സേവനം ഉപയോഗപ്പെടുത്താനാകും. വിവിധ സേവനങ്ങൾക്ക് അപേക്ഷ സമര്‍പ്പിച്ച ഉപഭോക്താവിനാണ് വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം ഉപയോഗപ്പെടുത്താനാകുക എന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

ആഴ്ചയിൽ ഏഴു ദിവസവും രാവിലെ 8 മുതൽ വൈകിട്ട് 6 വരെ സേവനം ലഭ്യമാകും. യുഎഇയിൽ താമസിക്കുന്നവർക്കും വിദേശത്തുള്ളവർക്കും സേവനം ഉപയോഗിക്കാം. ഭാവിയിൽ 24 മണിക്കൂര്‍ സർവീസ് ആക്കാൻ പദ്ധതിയുണ്ടെന്നും ലെഫ്റ്റനന്റ് സൂചിപ്പിച്ചു. 2022ൽ വായു, കടൽ, കര തുറമുഖങ്ങൾ വഴിയുള്ള 47 ദശലക്ഷം എൻട്രി, എക്സിറ്റ് ഇടപാടുകൾ ഉൾപ്പെടെ 62.2 ദശലക്ഷം ഇടപാടുകളാണ് ദുബായിലെ ഇമിഗ്രേഷൻ സേവനങ്ങളുടെ ഭാഗമായി നടന്നതെന്നും അധികാരികൾ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

തുടർച്ചയായി രണ്ട് സെഞ്ചുറിയും രണ്ട് ഡക്കും; നാണക്കേടിന്റെ റെക്കോർഡുമായി സഞ്ജു

തുടർച്ചയായ സെഞ്ചുറിക്ക് ശേഷം നാണക്കേടിന്റെ ഭാരവും പേറി മലയാളി താരം സഞ്ജു സാംസൺ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20യിലും സഞ്ജുവിന് നേരിടേണ്ടിവന്നത് നിരാശയാണ്. രണ്ട് പന്തുകൾ...

‘യുഎഇ ഭരണാധികാരികളുടെ സാമ്പത്തിക കാഴ്ചപ്പാടുകൾ പ്രശംസനീയം’; തമിഴ്നാട് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ

യുഎഇ ഭരണാധികാരികളുടെ വികസന കാഴ്ചപ്പാടുകളെ പ്രശംസിച്ച് തമിഴ്നാട് ഐടി, ഡിജിറ്റൽ സേവന വകുപ്പ് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ. സാമ്പത്തിക നയങ്ങൾ രൂപീകരിക്കുന്നതിലും അവ...

‘ഈദ് അൽ ഇത്തിഹാദ്’; യുഎഇ ദേശീയ ദിനത്തിന് ഇനി പുതിയ പേര്

യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി 'ഈദ് അൽ ഇത്തിഹാദ്' എന്ന് ഔദ്യോഗികമായി അറിയപ്പെടും. സംഘാടക സമിതിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്. 53-ാമത് ദേശീയ ദിനമാണ് യുഎഇയിൽ...

‘ഉരുക്കൊന്നുമല്ല, മഹാ പാവമാ’; വൈറലായി സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

നടനും സംവിധായകനും നിർമ്മാതാവും സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവുമൊക്കെയായി സിനിമയുടെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്ത് ശ്രദ്ധ നേടിയ താരമാണ് സന്തോഷ് പണ്ഡിറ്റ്. പൊതുവിഷയങ്ങളിൽ...