യുഎഇയിൽ മെയ് 2-3 തീയതികളിൽ പ്രതികൂല കാലാവസ്ഥ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും സാഹചര്യം ഏപ്രിൽ 16 ന് നേരിട്ട മഴയ്ക്ക് സമാനമാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയിലെ (NCM ) കാലാവസ്ഥാ വിദഗ്ധൻ ഡോ.അഹമ്മദ് ഹബീബ് പറഞ്ഞു.
വരും ദിവസങ്ങളിൽ വിവിധ പ്രദേശങ്ങളിൽ സാമാന്യം ശക്തമായ മഴയ്ക്കും ഇടയ്ക്കിടെ ഇടിമിന്നലോടും കൂടി ആലിപ്പവർഷമുണ്ടാകാനും സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം യുഎഇയിലെ ചില പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഇന്ന് പൊടികാറ്റിന് സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയേക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
ചില കിഴക്ക്, പടിഞ്ഞാറൻ പ്രദേശങ്ങളിലും നേരിയതോ മിതമായതോ ആയ മഴ പെയ്യാനും സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിൽ കടൽ പ്രക്ഷുബ്ധമാകുമെന്നും തിരമാലകളുടെ ഉയരം 7 അടി വരെ ഉയരുമെന്നും റിപ്പോർട്ടുകൾ പറയുന്നു. താപനില പരമാവധി 42 ഡിഗ്രി സെൽഷ്യസിലും കുറഞ്ഞത് 17 ഡിഗ്രി സെൽഷ്യസിലും എത്തും.