യുഎഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പിൽ വിസ നിയമലംഘകരെ കൂടാതെ സ്വകാര്യ സ്ഥാപനങ്ങൾക്കും പിഴ ഇളവിനായി അപേക്ഷിക്കാമെന്ന് മാനവ വിഭവ ശേഷി, സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. തൊഴിൽ കരാറുകൾ മന്ത്രാലയത്തിന് സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയതുമായി ബന്ധപ്പെട്ടതോ അല്ലെങ്കിൽ വർക്ക് പെർമിറ്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ടതോ ആയ അഡ്മിനിസ്ട്രേറ്റിവ് തലത്തിലുള്ള പിഴത്തുകയാണ് കമ്പനികൾക്ക് ഒഴിവാക്കാനാകുക.
വർക്ക് പെർമിറ്റ് നൽകൽ, പുതുക്കൽ, റദ്ദാക്കൽ, ഉപേക്ഷിച്ച കേസുകളിലുള്ള പരാതികൾ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങളാണ് മന്ത്രാലയം നൽകുന്നത്. വിസ നിയമം ലംഘിച്ച് രാജ്യത്ത് താമസിക്കുന്ന തൊഴിലാളികളുടെ താമസാനുമതി ക്രമപ്പെടുത്തുന്നതിനും സ്ഥാപനങ്ങളുടെ പ്രവർത്തനപരമായ പിഴകൾ ഒഴിവാകക്കുന്നതിനും ലക്ഷ്യമിട്ടാണ് മന്ത്രായലം സേവനം നടപ്പാക്കിയത്.
കാലാവധി കഴിഞ്ഞ വർക്ക് പെർമിറ്റോ താമസ വിസയോ ഉള്ള വ്യക്തികൾകക്കും സ്റ്റാറ്റസ് സെറ്റിൽമെൻറിന് യോഗ്യതയുള്ളവർക്കും തൊഴിൽ ഉപേക്ഷിക്കൽ പരാതികൾ ഫയൽ ചെയ്ത ഗാർഹിക തൊഴിലാളികൾക്കും സ്വകാര്യ കമ്പനി ജീവനക്കാർക്കും സേവനങ്ങൾ ലഭ്യമാണെന്ന് മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിൻ്റെ വെബ്സൈറ്റ് mohre.gov.ae വഴിയും ആപ്പിൾ, ഗൂഗിൾ പ്ലേ സ്റ്റോറുകളിലും ബിസിനസ് സർവീസ് സെൻ്ററുകൾ വഴിയും സേവനം ലഭ്യമാകും. ഒക്ടോബർ 31 വരെയാണ് പൊതുമാപ്പ് കാലാവധി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc