യുഎഇ ബഹിരാകാശ രംഗത്ത് കുതിക്കുകയാണ്. സുൽത്താൻ അൽനെയാദിയുടെ സുവർണ്ണ നേടത്തിന് പിന്നാലെ യുഎഇയുടെ ബഹിരാകാശയാത്രിക ദൗത്യത്തിന് നാഴികക്കല്ലാകുന്ന നേട്ടമാണ് ഇനി രാജ്യത്തെ കാത്തിരിക്കുന്നത്. ബഹിരാകാശ പര്യവേക്ഷണ സംരംഭങ്ങളിൽ മറ്റൊരു നാഴികക്കല്ല് കുറിക്കുന്ന യുഎഇ ബഹിരാകാശയാത്രിക പ്രോഗ്രാമിൻ്റെ രണ്ടാം ബാച്ച് അടുത്ത മാസം ബിരുദം നേടാനൊരുങ്ങുകയാണ്.
4,305 അപേക്ഷകരിൽ നിന്ന് നിന്നാണ് നോറ അൽമത്രൂഷിയും മുഹമ്മദ് അൽമുല്ലയും തിരഞ്ഞെടുക്കപ്പെട്ടത്. യുഎഇ ആസ്ട്രോനട്ട് പ്രോഗ്രാമിൻ്റെ രണ്ടാം ബാച്ചിൽ നിന്നുള്ള ഈ രണ്ട് വ്യക്തികളെ നാസയിൽ പരിശീലനത്തിന് തിരഞ്ഞെടുത്തു.
യു.എ.ഇ.യും യു.എസും തമ്മിലുള്ള സംയുക്ത തന്ത്രപരമായ കരാറിലൂടെയാണ് ഇത് സാധ്യമായത്, നാസയുടെ പ്രശസ്തമായ ജോൺസൺ സ്‌പേസ് സെൻ്ററിൽ അവരുടെ പരിശീലനം പൂർത്തിയാക്കി. നാസയുടെ പരിശീലന പരിപാടിയിലെ എമിറേറ്റ്‌സ് ബഹിരാകാശ സഞ്ചാരികൾ മാർച്ച് 5 ന് ബിരുദം നേടുമെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെൻ്റർ (എംബിആർഎസ്‌സി) ഡയറക്ടർ ജനറൽ സലേം അൽ മർറി അറിയിച്ചു.