യുഎഇയിലെ സ്‌കൂളുകൾക്ക് മൂന്നാഴ്ചത്തെ സ്‌പ്രിംഗ് ബ്രേക്ക് മാർച്ച് 25ന് ആരംഭിക്കും. ഈ അധ്യയന വർഷത്തെ യുഎഇ സ്‌കൂൾ കലണ്ടർ അനുസരിച്ചാണ് അവധി.
റംസാൻ, ഈദുൽ ഫിത്തർ എന്നിവയോട് അനുബന്ധിച്ചുള്ള ഇടവേള ഏപ്രിൽ 14 വരെ നീണ്ടുനിൽക്കും. ജനുവരി രണ്ടിന് ആരംഭിച്ച രണ്ടാം സെമസ്റ്റർ 59 ദിവസം നീണ്ടുനിന്നു. സ്‌കൂളുകൾ ഏപ്രിൽ 15-ന് തുറക്കും.
അതേസമയം നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (കെഎച്ച്‌ഡിഎ) ദുബായ് സ്വകാര്യ സ്‌കൂളുകളിലെ വിദ്യാർത്ഥികളെ ഏപ്രിൽ 15ന് ക്ലാസുകൾ പുനരാരംഭിക്കുമെന്ന് വെബ്‌സൈറ്റിൽ അറിയിച്ചിരുന്നു. ജൂൺ 28ന് മുമ്പ് അധ്യയന വർഷം അവസാനിക്കില്ലെന്നും റെഗുലേറ്റർ അറിയിച്ചു. ഈ വർഷം റമദാൻ മാർച്ച് 11 അല്ലെങ്കിൽ 12 ന് വരാൻ സാധ്യതയുണ്ട്, ഈദ് അൽ ഫിത്തർ അവധികൾ മിക്കവാറും ഏപ്രിൽ 8 അല്ലെങ്കിൽ 9 ന് ആരംഭിക്കും. ചന്ദ്രനെ കണ്ടതിന് ശേഷമുള്ള അവധി ദിവസങ്ങളോട് അടുത്ത് ഔദ്യോഗിക തീയതികൾ സ്ഥിരീകരിക്കും.