രാജ്യത്തിന്റെ പുരോഗതി വിലയിരുത്താൻ യുഎഇ ഭരണാധികാരികൾ കൂടിക്കാഴ്ച നടത്തി. യു.എ.ഇ. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും തമ്മിലാണ് കൂടിക്കാഴ്ച നടത്തിയത്.
അബുദാബി ഖസർ അൽ ബഹറിൽ നടത്തിയ കൂടിക്കാഴ്ചയിൽ രാജ്യത്തിന്റെ വികസനവും പൗരന്മാരുടെ ക്ഷേമവും മെച്ചപ്പെടുത്താനുള്ള മാർഗങ്ങളും പദ്ധതികളുമാണ് ഇരുവരും ചർച്ച ചെയ്തത്.
യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി മന്ത്രിയുമായ മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങി നിരവധിപേർ ചർച്ചയിൽ പങ്കെടുത്തു.