കടലിൽ അകപ്പെട്ടുപോയ ഏഷ്യക്കാരായ യുവാക്കളെ യുഎഇ എമർജൻസി റെസ്‌പോൺസ് ടീം രക്ഷപ്പെടുത്തി

Date:

Share post:

കടലിൽ കാണാതായ രണ്ടുപേരെ യുഎഇ എമർജൻസി റെസ്‌പോൺസ് ടീം രക്ഷപ്പെടുത്തി. 30 വയസ്സുള്ള ഏഷ്യാക്കാരായ രണ്ട് യുവാക്കളാണ് ബോട്ട് മുങ്ങിയതിനെ തുടർന്ന് കടലിൽ അകപ്പെട്ടുപോയത്. പ്രതികൂല സാഹചര്യങ്ങൾക്കിടയിലും എമർജൻസി റെസ്‌പോൺസ് ടീമിന് രണ്ടുപേരെയും കണ്ടെത്തി രക്ഷപ്പെടുത്താൻ കഴിഞ്ഞു.

നാഷണൽ ഗാർഡിൻ്റെയും കോസ്റ്റ് ഗാർഡിൻ്റെയും നാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ സെൻ്റർ/തേർഡ് സ്ക്വാഡ്രൺ, ആഭ്യന്തര മന്ത്രാലയത്തിൻ്റെ എയർ വിംഗുമായി ഏകോപിപ്പിച്ചാണ് രക്ഷാദൗത്യം നടത്തിയത്.

ആരോ​ഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഇരുവരെയും ആഭ്യന്തര മന്ത്രാലയത്തിൻ്റെ വിമാനത്തിൽ പുറത്തെത്തിക്കുകയും അടിയന്തര ചികിത്സയ്ക്കായി ഷാർജയിലെ അൽ ഖാസിമി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്; ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി

ഗുസ്‌തി താരവും ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി. ഉത്തേജക...

സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് ആര്‍ടിഎ; ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കും

ദുബായുടെ ​ഗ്രാമപ്രദേശങ്ങളിലെ സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. ഇതിനായി വിവിധ ഭാ​ഗങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാനാണ് തീരുമാനം. 2026...

53-ാമത് ദേശീയ ദിനാഘോഷം; 14 മാർ​ഗ​നിർദേശങ്ങൾ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം

ഡിസംബർ 2-ന് 53-ാമത് ദേശീയ ദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. വിവിധ ആഘോഷ പരിപാടികളും രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി സംഘടിപ്പിക്കപ്പെടുന്നുണ്ട്. ഈ...

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ്; പ്രഖ്യാപനവുമായി ദുബായ് ആർടിഎ

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ് പ്രഖ്യാപിച്ച് ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). സത്വ ബസ് സ്റ്റേഷനെ ഗ്ലോബൽ വില്ലേജുമായി...