മോശം കാലാവസ്ഥയെത്തുടർന്ന് ദുബായ് ഇൻ്റർനാഷണലിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി എമിറേറ്റ്സ് എയർലൈൻ. മഴ മൂലം കനത്ത ട്രാഫിക്കുണ്ടായേക്കുമെന്നാണ് മുന്നറിയിപ്പ്. കൃത്യസമയത്ത് വിമാനത്താവളത്തിലെത്താൻ യാത്രക്കാർ നേരത്തെ പുറപ്പെടാൻ
എമിറേറ്റ്സ് നിർദ്ദേശിച്ചിട്ടുണ്ട്.
വിമാനങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ വെബ്സൈറ്റ് നോക്കി മനസ്സിലാക്കണമെന്നും എമിറേറ്റ്‌സ് യാത്രക്കാരോട് നിർദ്ദേശിച്ചു.
ബുധനാഴ്ച വൈകുന്നേരം മുതൽ രണ്ട് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് യുഎഇ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വീട്ടിലിരുന്ന് ജോലി ചെയ്യാൻ ജീവനക്കാരോട് ആവശ്യപ്പെടാൻ തൊഴിലുടമകൾക്ക് അധികാരികൾ നിർദ്ദേശം നൽകിയിട്ടുണ്ട്, കൂടാതെ ഷാർജയിലെയും ദുബായിലെയും സ്‌കൂളുകൾക്ക് അധികൃതർ ക്ലാസുകൾ ഓൺലൈനാക്കി.