യുഎഇയിലെ നിര്‍ബന്ധിത സ്വദേശിവത്കരണ നിരക്ക് ആറ് മാസത്തില്‍ 1 ശതമാനം എന്ന നിലയില്‍ നടപ്പാക്കണമെന്ന് മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലം. വൈകിയില്‍ കമ്പനികളില്‍ നിന്ന് 7000 ദിര്‍ഹം പിഴ ഈടാക്കുമെന്നും മുന്നറിയിപ്പ്. വര്‍ഷം 2 ശതമാനം സ്വദേശിവകരണമാണ് നടപ്പാക്കേണ്ടതെങ്കിലും അര്‍ദ്ധവാര്‍ഷിക കണക്കെടുപ്പ് നിര്‍ബന്ധമാണെന്നും മന്ത്രാലയം സൂചിപ്പിച്ചു. നഫീസ് പദ്ധതിയിലാണ് ഭേതഗതി പ്രഖ്യാപിച്ചത്.
കുറഞ്ഞത് 50 ജീവനക്കാരുള്ള സ്വകാര്യ മേഖലയിലെ കമ്പനികൾ ജൂലൈ 1നകം തങ്ങളുടെ തൊഴിൽ ശക്തിയുടെ 3 ശതമാനം എമിറാറ്റികളാണെന്ന് ഉറപ്പാക്കണമെന്നാണ് പുതിയ നിര്‍ദ്ദേശം. ഗവൺമെന്റിന്റെ എമിറേറ്റൈസേഷൻ പദ്ധതിയുടെ ഭാഗമായി യുഎഇയിലെ തൊഴിലുടമകൾ വർഷാവസാനത്തോടെ 4 ശതമാനം ലക്ഷ്യം കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രാലയം വ്യക്തമാക്കി. എമിറാത്തി തൊഴിൽ നിരക്ക് 2024ൽ 6 ശതമാനമായും 2025ൽ 8 ശതമാനമായും 2026ൽ 10 ശതമാനമായും ഉയര്‍ത്താനാണ് തീരുമാനം.
നൈപുണ്യമുള്ള തസ്തികകൾക്കും നടപടികൾ ബാധകമാണ്. ഫ്രീ സോണുകളിലെ കമ്പനികളൾക്കാണ് ഇളവ് അനുവദിച്ചിരുന്നത്. എങ്കിലും പദ്ധതിയിൽ പങ്കെടുക്കാൻ ഫ്രീസോണിലെ കമ്പനികളെ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുൽ റഹ്മാൻ അൽ അവാർ പറഞ്ഞു. സ്വകാര്യമേഖലയിൽ പ്രാദേശിക പങ്കാളിത്തം വർധിപ്പിക്കാനുളള സർക്കാർ തീരുമാനം 2022 മുതലാണ് നടപ്പാക്കിയത്.