യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തി. അബുദാബിയിലെ ഖസ്ർ അൽ ബഹറിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച.
രാജ്യത്തിന്റെ പുരോഗതിയേക്കുറിച്ചും പൗരന്മാരുടെ ക്ഷേമം ഉൾപ്പെടെ നിരവധി വിഷയങ്ങളേക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. രാജ്യത്തിന്റെ വളർച്ചയ്ക്കായി നടപ്പിലാക്കേണ്ട പുതിയ പദ്ധതികളേക്കുറിച്ചും വിശകലനം ചെയ്തു.
യുഎഇ വൈസ് പ്രസിഡന്റും ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രെസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.