മുൻകൂർ വിസ വേണ്ട : 87 രാജ്യങ്ങളിലെ പൌരൻമാർക്ക് അനുമതിയുമായി യുഎഇ

Date:

Share post:

വിസാ രഹിത യാത്രാനയത്തില്‍ പുതിയ പരിഷ്കരണവുമായി യുഎഇ വിദേശകാര്യ മന്ത്രാലയം രംഗത്ത്. പ്രീ എന്‍ട്രി വിസയില്ലാതെ 87 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎഇയിലേക്ക് ഇനിമുതൽ പ്രവേശിക്കാനാകും. അതേസമയം 110 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎഇയിലേക്ക് പ്രവേശിക്കുന്നതിന് മുന്‍കൂര്‍ വിസ ആവശ്യമാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നു.

ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യുഎഇയിലേക്ക് പ്രവേശിക്കാന്‍ വിസയോ സ്പോണ്‍സര്‍ഷിപ്പോ ആവശ്യമില്ല. ഇവര്‍ യുഎഇയില്‍ പ്രവേശിക്കുമ്പോള്‍ ജിസിസി രാജ്യത്തിന്‍റെ പാസ്പോര്‍ട്ടോ തിരിച്ചറിയല്‍ കാര്‍ഡോ ഹാജരാക്കിയാല്‍ മതി. യോഗ്യരായവർക്ക് 10 ദിവസത്തെ ഗ്രേസ് പിരീഡോടു കൂടി 30 ദിവസത്തേക്ക് സാധുവായ എൻട്രി വിസ ലഭിക്കും. തിരഞ്ഞെടുത്ത രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് 90 ദിവസത്തെ വിസയ്ക്കും അനുമതി ലഭ്യമാകും.

എന്നാൽ വിസ ഓൺ അറൈവൽ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയില്ല. അതേസമയം അമേരിക്ക നല്‍കുന്ന വിസിറ്റ് വിസയോ പെര്‍മനന്‍റ് റെസിഡന്‍റ് കാര്‍ഡോ, യുകെയിലും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലും കുറഞ്ഞത് ആറ് മാസമെങ്കിലും സാധുതയുള്ള റസിഡൻസ് വിസയോ കൈവശമുളള ഇന്ത്യൻ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് വിസ ഓൺ അറൈവൽ അനുവദിക്കും. കൂടാതെ 14 ദിവസത്തെ താമസത്തിനും അനുവദി ലഭ്യമാകും.

കൂടുതല്‍ വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് (https://www.mofa.gov.ae/en/visa-exemptions-for-non-citizen) വഴി അറിയാനാകുമെന്നും അധികൃതർ സൂചിപ്പിച്ചു. യുഎഇ വീസ ഓൺ അറൈവൽ അനുവദിക്കപ്പെട്ട രാജ്യങ്ങളുടെ പട്ടികയും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജോജറ്റ് ജോൺ
ജോജറ്റ് ജോൺ
ജേർണലിസ്റ്റ് ഏഷ്യാ ലൈവ് ന്യൂസ് ഹെഡ്

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സന്തോഷ സുദിനം; സഞ്ജുവിന്റെ പിറന്നാള്‍ ആഘോഷമാക്കി ഇന്ത്യന്‍ ടീം

സഞ്ജു സാംസൻ്റെ ജന്മദിനം ആഘോഷമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം. ദക്ഷിണാഫ്രിക്കയിൽ ടി20 പരമ്പരയിലെ രണ്ടാം ടി20ക്ക് വേദിയായ സെൻ്റ് ജോർജ്‌സ് പാർക്കിൽ നിന്ന് സെഞ്ചൂറിയനിലേക്ക്...

ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ്; 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങി ‘കല്‍ ഹോ നാ ഹോ’

ബോളിലുഡിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രമായ 'കല്‍ ഹോ നാ ഹോ' വീണ്ടുമെത്തുന്നു. 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങിയിരിക്കുകയാണ് ചിത്രം. നവംബർ 15-ന് ചിത്രം റീ-റിലീസ്...

ദുബായിൽ ആദ്യത്തെ എയർ ടാക്‌സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു

ദുബായിൽ ആദ്യത്തെ എയർ ടാക്സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ...

ഏകദിന ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികള്‍ തികയ്ക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരം; റെക്കോർഡ് സ്വന്തമാക്കി അഫ്ഗാൻ യുവതാരം

ഏകദിന ക്രിക്കറ്റില്‍ റെക്കോർഡ് സൃഷ്ടിച്ച് അഫ്ഗാനിസ്ഥാൻ്റെ യുവതാരം റഹ്‌മാനുള്ള ഗുർബാസ്. ഏകദിന ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികള്‍ തികയ്ക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി മാറിയിരിക്കുകയാണ്...