വ്യാജ ഫോൺ സന്ദേശങ്ങൾ വഴി പണം തട്ടൽ; റാസൽഖൈമയിൽ ഏഴുപേർ പിടിയിൽ

Date:

Share post:

വ്യാജ ഫോൺ സന്ദേശങ്ങൾ വഴി ബാങ്ക് അക്കൗണ്ട് വിശദാംങ്ങൾ ശേഖരിച്ച് പണം തട്ടുന്ന സംഘം റാസൽഖൈമ പോലീസിൻ്റെ പിടിയിലായി. പണം തട്ടിപ്പുകളിൽ ഏർപ്പെട്ട ഏഴ് ഏഷ്യൻ പൗരന്മാരാണ് അറസ്റ്റിലായത്. ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യാത്ത പക്ഷം ബാങ്കിംഗ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന വ്യാജ സന്ദേശം നൽകിയായിരുന്നു തട്ടിപ്പ്.

വലയിലകപ്പെട്ട ഇരകളുടെ അക്കൗണ്ടുകളിൽ നിന്ന് ദേശീയ അന്തർദേശിയ അക്കൗണ്ടുകളിലേക്ക് പണം കടത്തിയതായും റാസൽഖൈമ പോലീസിലെ ക്രിമിനൽ അന്വേഷണ സംഘങ്ങൾ കണ്ടെത്തി. തട്ടിപ്പിന് ഇരയായ ഒരാൾ പോലീസ് വിഭാഗത്തിൽ പരാതിപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണമെന്ന് ആക്ടിംഗ് ഡയറക്ടർ ജനറൽ ഓഫ് ഓപ്പറേഷൻസ് ബ്രിഗേഡിയർ താരിഖ് മുഹമ്മദ് ബിൻ സെയ്ഫ് പറഞ്ഞു.

സൈബർ പൊലീസിൻ്റെ കൃത്യമായ ഇടപെടലിലൂടെ മണിക്കൂറുകൾക്കകം കുറ്റവാളികളെ കണ്ടെത്താനും തട്ടിപ്പ് സംഘങ്ങൾ ഉപയോഗിച്ചുവന്ന ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും കഴിഞ്ഞു. പിന്നീട് സംഘത്തിൻ്റെ സാമ്പത്തിക ആസ്തികൾ കണ്ടുകെട്ടാനുള്ള നടപടികളും ഉറപ്പാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വയനാടും ചേലക്കരയും പോളിങ് ബൂത്തിൽ; വോട്ടെടുപ്പ് ആരംഭിച്ചു

വയനാട് ലോക്‌സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും വോട്ടെടുപ്പ് ആരംഭിച്ചു. ഇന്ന് രാവിലെ ഏഴിന് ആരംഭിച്ച പോളിങ് വൈകിട്ട് ആറ് മണിക്കാണ് അവസാനിക്കുക. ആദ്യമണിക്കൂറിൽ...

സന്തോഷ സുദിനം; സഞ്ജുവിന്റെ പിറന്നാള്‍ ആഘോഷമാക്കി ഇന്ത്യന്‍ ടീം

സഞ്ജു സാംസൻ്റെ ജന്മദിനം ആഘോഷമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം. ദക്ഷിണാഫ്രിക്കയിൽ ടി20 പരമ്പരയിലെ രണ്ടാം ടി20ക്ക് വേദിയായ സെൻ്റ് ജോർജ്‌സ് പാർക്കിൽ നിന്ന് സെഞ്ചൂറിയനിലേക്ക്...

ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ്; 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങി ‘കല്‍ ഹോ നാ ഹോ’

ബോളിലുഡിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രമായ 'കല്‍ ഹോ നാ ഹോ' വീണ്ടുമെത്തുന്നു. 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങിയിരിക്കുകയാണ് ചിത്രം. നവംബർ 15-ന് ചിത്രം റീ-റിലീസ്...

ദുബായിൽ ആദ്യത്തെ എയർ ടാക്‌സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു

ദുബായിൽ ആദ്യത്തെ എയർ ടാക്സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ...