റാഷിദ് റോവര്‍ വിക്ഷേപണം രാജ്യ ചരിത്രത്തിലെ നാഴികകല്ലെന്ന് യുഎഇ പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം. യുഎഇയുടെ പ്രഥമ ചാന്ദ്ര ദൗത്യമായ റാഷിദ് റോവർ വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു അദ്ദേഹം. യുഎഇയുടെ മോഹങ്ങൾ ബഹിരാകാശത്തോളം ഉയർന്നുവെന്നും അവയ്ക്ക് അതിരുകളില്ലെന്നും ശൈഖ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു. മാനവ ചരിത്രത്തിൽ ശാസ്ത്രീയ കാൽപാട് ചേർക്കുക, കഴിവുകൾ വികസിപ്പിക്കുക, അറിവ് കൈമാറുക എന്നതാണ് രാജ്യം ലക്ഷ്യം വെയ്ക്കുന്നതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.റാഷിദ് റോവര്‍ വിക്ഷേ
റോവര്‍ വിക്ഷേപണം വിജയകരമായിരുന്നു. നിശ്ചയിച്ച സമയത്തിനകം റോവന്‍ ചന്ദ്രനിലിറങ്ങുമെന്നാണ് പ്രതീക്ഷ. വരും വര്‍ഷങ്ങളില്‍ യുഎഇ കൂടുതല്‍ ബഹിരാകാശ പരീക്ഷണങ്ങൾ നടത്തുമെന്നും ശൈഖ് മുഹമ്മദ് സൂചിപ്പിച്ചു. ചാന്ദ്ര ഗവേഷണങ്ങൾക്ക് പുറമെ ചൊവ്വയിലേക്കും ശുക്രനിലേക്കും യുഎഇയുടെ ബഹിരാകാശ ഗവേഷണങ്ങൾ വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2028ഓടെ ശുക്ര പര്യവേഷണം വിജയത്തില്‍ എത്തിക്കാനാകുമെന്ന് കരുതുന്നതായും യുഎഇ ഭരണാധികാരി പറഞ്ഞു.
ചന്ദ്രനിൽ അറബ് പാദമുദ്ര പതിപ്പിക്കാൻ റാഷിദ് റോവറിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. റാഷിദ് റോവര്‍ വിക്ഷേപണം തത്സമയം കാണാന്‍ യുഎഇ ഭരണസാരഥ്യം വഹിക്കുന്ന നിരവധിപ്പേര്‍ സന്നിഹിതരായി. ഫ്ളോറിഡയിലെ കേപ് കനാവറലില്‍നിന്നായിരുന്നു റാഷിദ് റോവറിന്റെ വിക്ഷേപണം. അതേസയമം യുഎഇയിലെ മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്ററിന്റെ കൺട്രോൾ റൂമിലിരുന്നാണ് ദുബായ് ഭരണാധികാരിയും കിരീടാവകാശിയും വിക്ഷേപണം ദര്‍ശിച്ചത്.