കഴിഞ്ഞ വർഷം 116 ജുവനൈൽ കേസുകൾ കൈകാര്യം ചെയ്തതായി യുഎഇ ഫെഡറൽ പബ്ലിക് പ്രോസിക്യൂഷൻ ഫോർ ജുവനൈൽസ് അറിയിച്ചു. 2021 ലെ 137 കേസുകളിൽ നിന്ന് 15 ശതമാനം കുറവാണ് അവസാനവര്‍ഷം രേഖപ്പെടുത്തിയത്.ജുവനൈല്‍ കേസുകളില്‍ ഉൾപ്പെട്ട കൗമാരക്കാർ കൂടുതലും ആൺകുട്ടികളാണെന്നും റിപ്പോര്‍ട്ടുകൾ.
ആക്രമണങ്ങൾ, സംഘര്‍ഷം, ഗതാഗത നിയമലംഘനങ്ങൾ, മയക്കുമരുന്ന് ഉപഭോഗം എന്നിവയാണ് ഏറ്റവും ജുവനൈല്‍ കേ,സുകളിലെ സാധാരണമായ കുറ്റകൃത്യങ്ങൾ. 2019ല്‍ 208 കേസുകളും 2020ൽ 175 കേസുകളുമാണ് ഉണ്ടായിരുന്നത്. എന്നാല്‍ 2018 ൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട കൗമാരക്കാരുടെ എണ്ണം 313 ആയിരുന്നു.
സമീപ വർഷങ്ങളിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കൗമാരക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് ഫെഡറൽ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ വെബ്‌സൈറ്റിൽ വ്യക്തമാക്കുന്നു. സുരക്ഷാ അധികാരികളുടേയും സ്‌കൂളുകളുടേയും രക്ഷിതാക്കളുടേയും മറ്റും ഇടപെടലുകളും ബോധവത്കരണവുമാണ് കുറ്റകൃത്യങ്ങളില്‍ അകപ്പെടുന്ന കൗമാരക്കാരുടെ എണ്ണം കുറയാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. മയക്കുമരുന്നുപയോഗം, ലൈസൻസില്ലാത്ത ഡ്രൈവിംഗ്, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവയുടെ അപകടങ്ങളെക്കുറിച്ച് യുഎഇയിലുടനീളം പോലീസ് വകുപ്പും വിപുലമായ കാമ്പെയ്‌നുകൾ നടത്തുന്നുണ്ട്.
ജുവനൈല്‍ കേസുകളിലെ ശിക്ഷ
ഏഴ് വയസ്സ് തികയാത്ത കുട്ടികൾക്കെതിരേ ക്രിമിനൽ പ്രോസിക്യൂഷൻ ഏർപ്പെടുത്തില്ലെന്ന് യുഎഇ ജുവനൈൽ നിയമത്തിലെ ആർട്ടിക്കിൾ 6 പറയുന്നു. എങ്കിലും ആവശ്യമെങ്കിൽ അനുയോജ്യമായ വിദ്യാഭ്യാസ അല്ലെങ്കിൽ ചികിത്സാ നടപടികൾ സ്വീകരിക്കാൻ കോടതിക്കോ യോഗ്യതയുള്ള അധികാരികൾക്കോ ഉത്തരവിടാം. എന്നാല്‍ ക്രിമിനൽ കുറ്റം ചെയ്യുന്ന ഏഴ് വയസ്സിന് മുകളില്‍ പ്രായപൂർത്തിയാകാത്തവർക്കും 16 വയസ്സിന് താഴെയുള്ളവർക്കും ഉപരോധം ഏര്‍പ്പെടുത്തുന്നതിനുളള അധികാരം ജഡ്ജിക്കാണ്. 16 വയസ്സിന് മുകളിലാണ് പ്രായമെങ്കില്‍ ജഡ്ജി നിയമപ്രകാരം വിധി പറയും.
പ്രായപൂർത്തിയാകാത്തവരെ വധശിക്ഷയ്ക്ക് വിധേയരാക്കില്ല, ഇത്തരക്കാരെ പ്രായപൂർത്തിയായരെ പാര്‍പ്പിക്കുv്ന ഒരു ജയിലിലേക്ക് അയയ്‌ക്കാനോ സാമ്പത്തിക അനുമതി നേരിടാനോ കഴിയില്ല. എന്നാല്‍ സാധാരണ കേസുകളിലെ ശിക്ഷയുടെ പകുതി കാലയളവാണ് അതേ കേസുകളിലെ ജുവൈനല്‍ തടവുകാര്‍ക്ക് ലഭിക്കുക. സാമൂഹിക പരിചരണവും വിദ്യാഭ്യാസവും നൽകുന്ന സ്ഥലങ്ങളിലാകണം പ്രായപൂർത്തിയാകാത്തവരെ തടങ്കലിൽ വയ്ക്കേണ്ടതെന്നും നിയമം അനുശാസിക്കുന്നുണ്ട്.