ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ചില തൊഴിലാളികളെ യുഎഇ നാടുകടത്തുന്നത് സംബന്ധിച്ച് മാധ്യമങ്ങൾ വാര്‍ത്തകൾ തെറ്റാണെന്ന് യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം. കരാറുകൾ ലംഘിച്ച ചില തൊഴിലാളികൾക്കെതിരേ നിയമപരമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും വ്യവസ്ഥകൾ പാലിക്കുന്ന തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
സുതാര്യമായ നിലപാടാണ് യുഎഇ സ്വീകരിക്കുന്നത്. ഔദ്യോഗിക പ്രസ്താവനകൾ പരാമർശിക്കാൻ മാധ്യമങ്ങൾ ശ്രദ്ധിക്കണമെന്നും അന്താരാഷ്ട്ര സഹകരണ മന്ത്രാലയം നിര്‍ദ്ദേശിച്ചു. യുഎഇയിലെ തൊഴില്‍ നിയമങ്ങളും കമ്പനികളുമായൊ തൊഴിലുടമയുമായൊ നിലനില്‍ക്കുന്ന കരാറുകൾ പാലിക്കണമെന്നും വ്യവസ്ഥയുണ്ട്.
തൊഴില്‍ കരാറുകൾ റദ്ദാക്കുന്നതും വ്യവസ്ഥകൾക്ക് വിധേയമാണെന്ന് അധികൃതര്‍ സൂചിപ്പിച്ചു. 2021ല്‍ ഇംപാക്റ്റ് ഇന്റർനാഷണൽ ഫോർ ഹ്യൂമൻ റൈറ്റ്‌സ് പോളിസികൾ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലെ അടിസ്ഥാന രഹിത ആരോപണങ്ങൾ യുഎഇ നിഷേധിച്ചിട്ടുളളതാണെന്നും അധികൃതര്‍ സൂചിപ്പിച്ചു.