ഒരു ദശാബ്ദത്തിനിടെ യുഎഇയിലെ റോഡപകട മരണങ്ങളുടെ എണ്ണം മൂന്നിൽ രണ്ട് കുറഞ്ഞതായി പുതിയ പഠനം. 2010 മുതൽ 2019 വരെയുള്ള കണക്കുകളാണ് പുറത്തുവന്നത്. കർശനമായ ട്രാഫിക് നിയന്ത്രണങ്ങളും ബോധവൽക്കരണ കാമ്പെയ്‌നുകളും വാഹന സുരക്ഷയിലെ മെച്ചപ്പെടുത്തലുകളുമാണ് നേട്ടത്തിന് പിന്നില്‍.
ബ്രിട്ടീഷ് മെഡിക്കൽ ജേണലിന്റെ പിയർ-റിവ്യൂഡ് പ്രസിദ്ധീകരണമായ ഇൻജൂറി പ്രിവൻഷന്റെതാണ് പുതിയ റിപ്പോര്‍ട്ട്. റോഡ് അപകടങ്ങളിൽ നിന്നുള്ള രാജ്യത്തെ മരണനിരക്ക് 2010ൽ 10 ശതമാനമായിരുന്നു. 2015ൽ 7.4 ശതമാനമായും 2019ൽ 3.5 ശതമാനവും ആയി കുറഞ്ഞെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. അപകടത്തില്‍ പരിക്കേറ്റ് അതിജീവിച്ചവരുടെ എണ്ണത്തിലും വര്‍ദ്ധനവ് പ്രകടമാണെന്ന് റിപ്പോര്‍ട്ട് സൂചപ്പിക്കുന്നു. ‘യുഎഇ വിഷൻ 2021’ൽ 100,000 ജനസംഖ്യയിൽ മൂന്ന് മരണങ്ങൾ എന്ന ലക്ഷ്യം പ്രഖ്യാപിച്ചിരുന്നു,
യുഎഇ സര്‍ക്കാറിന്‍റെ കാര്യക്ഷണമായ ഇടപടല്‍ സ്ഥാപനങ്ങൾക്കും മറ്റ് പങ്കാളികൾക്കും വൻതോതിലുള്ള ശ്രമങ്ങൾ നടത്താൻ ഉത്തേജകമായെന്നും വിലയിരുത്തലുണ്ടായി. യുഎഇയിൽ 100,000 വാഹനങ്ങളിലെ മരണനിരക്ക് 2006-ൽ 100 ആയിരുന്നത് 2010-ൽ 57, 2015-ൽ 32, 2021-ൽ വെറും 11 എന്നിങ്ങനെയായെന്നാണ് വിലയിരുത്തല്‍.