സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് വ്യാജ പോസ്റ്റുകൾ; മുന്നറിയിപ്പുമായി യുഎഇ താമസ തിരിച്ചറിയൽ വിഭാഗം

Date:

Share post:

എമിറേറ്റ്സ് ഐഡിയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയിയിൽ പ്രചരിക്കുന്ന വ്യാജ പോസ്റ്റിനെതിരേ യുഎഇയുടെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) രംഗത്ത്. എമിറേറ്റ്സ് ഐഡിയുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പോസ്റ്റിലെ വിവരങ്ങൺ അതോറിറ്റി നിഷേധിച്ചു. പണമടച്ചാൽ ഗൾഫ് പൌരൻമാർക്ക് എമിറേറ്റ്സ് െഎഡി ലഭിക്കുമെന്നായിരുന്നു വ്യാജ പോസ്റ്റ്.

വൈറലായ വ്യാജ പോസ്റ്റിന്റെ മങ്ങിയ ചിത്രങ്ങളും അതോറിറ്റി പങ്കുവെച്ചു. എമിറേറ്റ്‌സ് ഐഡി കാർഡ് ലഭിക്കുന്നതിന് ജനസംഖ്യാ രജിസ്‌ട്രിക്ക് ആവശ്യകതകൾ നിറവേറ്റേണ്ടതുണ്ടെന്ന് ഐസിപി വൃത്തങ്ങൾ പറഞ്ഞു.െഎഡി കാർഡ് നേടുന്നത് റെഗുലേറ്ററി തീരുമാനങ്ങൾക്കനുസൃതമായ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമാണെന്നും ഇതിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്നും ഐസിപി കൂട്ടിച്ചേർത്തു.

കിംവദന്തികൾ അവഗണിക്കാനും അതോറിറ്റിയുടെ ഔദ്യോഗിക ചാനലുകളിൽ നിന്നും ഔദ്യോഗിക സർക്കാർ ഉറവിടങ്ങളിൽ നിന്നും ശരിയായ വിവരങ്ങൾ തേടാനും െഎസിപി താമസക്കാരോട് നിർദ്ദേശിച്ചു. സോഷ്യൽ മീഡിയയിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിൽ തുടർ നടപടികളുണ്ടാകുമെന്നാണ് സൂചന. വ്യാജപോസ്റ്റുകൾ വൈറലായ പശ്ചാത്തലത്തിലാണ് അതോറിറ്റി വിശദീകരണവുമായി രംഗത്തെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗദി അതിശൈത്യത്തിലേയ്ക്ക്; വരുന്ന നാല് ദിവസങ്ങളിൽ മഴയ്ക്കും തണുത്ത കാറ്റിനും സാധ്യത

സൗദി അറേബ്യ അതിശൈത്യത്തിലേയ്ക്ക് കടക്കുന്നു. വരും ദിവസങ്ങളിൽ രാജ്യത്ത് തണുപ്പിന്റെ കാഠിന്യം കൂടുമെന്നും അടുത്ത നാല് ദിവസങ്ങളിൽ തണുത്ത കാറ്റ് അനുഭവപ്പെടുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം...

‘വല്ല്യേട്ടന്‍ വീണ്ടും നിങ്ങളെ കാണാനെത്തുന്നു’; വീഡിയോയുമായി മമ്മൂട്ടി, കയ്യടിച്ച് ആരാധകർ

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം 'വല്ലേട്ടൻ' 4കെ മികവിൽ വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്. വെള്ളിയാഴ്‌ചയാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്....

53-ാം ദേശീയ ദിനത്തിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ

53-ാം ദേശീയദിനം ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. ഇതിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്...

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി ഷെയ്ഖ് മുഹമ്മദ്

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം....