എമിറാത്തി പൗരന്മാർക്ക് ലബനനിലേക്കുള്ള യാത്ര വിലക്കി യുഎഇ വിദേശകാര്യ മന്ത്രാലയം

Date:

Share post:

നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് എമിറാത്തി പൗരന്മാർക്ക് ലബനനിലേക്കുള്ള യാത്ര വിലക്കി യുഎഇ വിദേശകാര്യ മന്ത്രാലയം.
രാജ്യത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് യുഎഇ പൗരന്മാരുടെ സുരക്ഷയും ക്ഷേമവും സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ് ലെബനനിലേക്കുള്ള യാത്രാ നിരോധനം.

അടിയന്തിര സാഹചര്യങ്ങളിൽ, യുഎഇ പൗരന്മാരോട് നിയുക്ത ഹോട്ട്‌ലൈനായ 0097180024-ൽ ബന്ധപ്പെടാനും അധികൃതർ അഭ്യർത്ഥിക്കുന്നു. കൂടാതെ, വിദേശത്തുള്ള പൗരന്മാരെ സഹായിക്കാൻ ലക്ഷ്യമിട്ട് യുഎഇ വിദേശകാര്യ മന്ത്രാലയം നൽകുന്ന കോൺസുലാർ സേവനമായ ‘ത്വാജുദി’ സേവനത്തിനായി രജിസ്റ്റർ ചെയ്യണമെന്നും അധികൃതർ വ്യക്തമാക്കി.

സൗദി അറേബ്യ, കുവൈറ്റ്, ഒമാൻ, ഖത്തർ, ബഹ്‌റൈൻ എന്നീ രാജ്യങ്ങൾ പുറപ്പെടുവിച്ച സമാനമായ വിലക്കുകൾക്ക് പിന്നാലെയാണ് യുഎഇ ലെബനനിലേക്കുള്ള യാത്രാ വിലക്ക് ഏർപ്പെടുത്തിയത്. തെക്കൻ ലെബനനിലെ ഐൻ എൽ ഹിൽവേ ഫലസ്തീൻ അഭയാർത്ഥി ക്യാമ്പിൽ അടുത്തിടെയുണ്ടായ സംഘർഷങ്ങളുടെ വെളിച്ചത്തിൽ ഈ രാജ്യങ്ങളെല്ലാം തങ്ങളുടെ പൗരന്മാരോട് ജാഗ്രത പാലിക്കാൻ അഭ്യർത്ഥിച്ചിരുന്നു. സംഘർഷത്തെ തുടർന്ന് മേഖലയിലേക്കുള്ള യാത്രാ മുന്നറിയിപ്പ് ശക്തമാക്കിയിട്ടുണ്ട്.

https://twitter.com/mofauae/status/1688112948944715776?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1688112948944715776%7Ctwgr%5Edddab46610cf9622fcca00066983fcba1f10f493%7Ctwcon%5Es1_&ref_url=https%3A%2F%2Fgulfnews.com%2Fuae%2Fgovernment%2Fuae-announces-travel-ban-to-lebanon-1.1691313533471

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘വല്ല്യേട്ടന്‍ വീണ്ടും നിങ്ങളെ കാണാനെത്തുന്നു’; വീഡിയോയുമായി മമ്മൂട്ടി, കയ്യടിച്ച് ആരാധകർ

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം 'വല്ലേട്ടൻ' 4കെ മികവിൽ വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്. വെള്ളിയാഴ്‌ചയാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്....

53-ാം ദേശീയ ദിനത്തിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ

53-ാം ദേശീയദിനം ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. ഇതിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്...

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി ഷെയ്ഖ് മുഹമ്മദ്

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം....

യുഎഇ ദേശീയ ദിനം; ഔദ്യോഗിക ഗാനം പുറത്തിറക്കി

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക ഗാനം പുറത്തിറക്കി. യൂണിയൻ ഡേ സംഘാടക സമിതിയാണ് ​ഗാനം പുറത്തിറക്കിയത്. 'ബദൗ ബനീന ഉമ്മ' (Badou Baniina...