ദുബായിൽ ആയിരം മോട്ടോർബൈക്ക് റൈഡർമാരെ ജോലിക്ക് നിയമിക്കാനൊരുങ്ങി ട്രാൻസ്‌ഗാർഡ് ഗ്രൂപ്പ്. സുരക്ഷാ , മാനേജ്‌മെൻ്റ് സേവനങ്ങൾ, ക്യാഷ് സേവനങ്ങൾ, വൈറ്റ് കോളർ സ്റ്റാഫിംഗ് സേവനങ്ങൾ എന്നീ സേവനങ്ങൾ എത്തിക്കുന്നതിൻ്റെ ഭാഗമായാണ് നിയമനമെന്ന് കമ്പനി അറിയിച്ചു.
2024 ഫെബ്രുവരിയിലോ അതിന് മുമ്പോ നൽകിയ യുഎഇ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണമെന്നാണ് അപേക്ഷകർക്കുളള പ്രധാന വ്യവസ്ഥ . ആനുകൂല്യങ്ങളിൽ നിശ്ചിത പ്രതിമാസ ശമ്പളം, കമ്മീഷനുകൾ, കമ്പനി നൽകുന്ന മോട്ടോർബൈക്ക്, മൊബൈൽ ഫോൺ, സിം കാർഡ്, താമസം, മെഡിക്കൽ ഇൻഷുറൻസ്, വിസ എന്നിവ ഉൾപ്പെടുന്നു. വാർഷിക വിമാന ടിക്കറ്റും 30 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിയും ലഭ്യമാകും.
കമ്പനിയുടെ വെബ്‌സൈറ്റിൽ 1,500 ദിർഹം ശമ്പളവും ഓവർടൈം, ഇന്ധന അലവൻസ് 300 ദിർഹം വരെ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അപേക്ഷകർക്ക് ഓഗസ്റ്റ് 19 തിങ്കൾ മുതൽ വ്യാഴാഴ്ച വരെ ജബൽ അലി 6, സോനാപൂർ 11 താമസസ്ഥലങ്ങളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെ ഓപ്പൺ ഡേയ്‌സിൽ പങ്കെടുക്കാൻ കഴിയും.
പരിചയസമ്പന്നരായ ഫുഡ് ഡെലിവറി ഡ്രൈവർമാർക്ക് യുഎഇയിലെ ഏറ്റവും വിശ്വസനീയമായ കമ്പനികളിലൊന്നിൽ ചേരാനുള്ള ആവേശകരമായ അവസരമാണിതെന്ന് ട്രാൻസ്‌ഗാർഡ് ഗ്രൂപ്പിൻ്റെ ഗതാഗത മേധാവി അലൻ മക്‌ലീൻ പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc