യുഎഇ ദേശീയ ദിനാഘോഷം; ട്രാഫിക് പി‍ഴകളില്‍ ഇള‍വുമായി എമിറേറ്റുകൾ

Date:

Share post:

യുഎഇ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ എമിറേറ്റുകളില്‍ ട്രാഫിക് പി‍ഴയില്‍ ഇള‍വ് പ്രഖ്യാപിച്ചു. ഫുജൈറ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍ എമിറേറ്റുകളിലാണ് ഇളവ് പ്രഖ്യാപിച്ചത്. അമ്പത് ശതമാനം ഇള‍വാണ് ലഭിക്കുക.

നവംബര്‍ 29 മുതല്‍ 60 ദിവസത്തേക്ക് ഫുജേറയില്‍ പിഴയിളവ് ലഭിക്കും. നവംബര്‍ 26ന് മുമ്പ് നടത്തിയ ട്രാഫിക് നിയമലംഘനങ്ങള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. . ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് നല്‍കുന്നതിനൊപ്പം ബ്ലാക്ക് പോയിന്റുകളും ഒ‍ഴിവാക്കും. 2022 ഡിസംബര്‍ ഒന്നു മുതല്‍ 2023 ജനുവരി ആറു വരെയാണ് ഉമ്മുല്‍ഖുവൈനില്‍ ഇളവ് അനുവദിക്കുക. ഒക്ടോബര്‍ 31ന് മുമ്പുള്ള ട്രാഫിക് നിയമലംഘനങ്ങ പരിധിയില്‍ ഉൾപ്പെടുത്തും. നവംബർ 21 മുതൽ അടുത്ത വർഷം ജനുവരി 6 വരെയാണ് അജ്മാനിലെ പി‍ഴയിളവ് കാലാവധി. നവംബര്‍ 11ന് മുമ്പുളള പി‍ഴകളാണ് പരിഗണിക്കുക.

പൊലീസ് വെബ്‌സൈറ്റ് വഴിയോ ആഭ്യന്തര മന്ത്രാലയത്തിന്റെ ആപ്ലിക്കേഷനിലൂടെയോ പിഴകള്‍ അടയ്ക്കാം. അതേസമയം ഗുരതര ഗതാഗത കുറ്റങ്ങളില്‍ അകപ്പെട്ടവര്‍ക്ക് ഇളവുകൾ അനുവദിക്കില്ല. മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്ന തരത്തിൽ അശ്രദ്ധമായി വാഹനമോടിക്കുക, ലൈസൻസില്ലാതെ വാഹനത്തിന്റെ എഞ്ചിനോ ചേസിസോ മാറ്റുക തുടങ്ങിയവ ഗുരതര നിയമ ലംഘനങ്ങളുടെ പട്ടികയില്‍ വരുമെന്നും അധികൃതര്‍ സൂചിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി ഷെയ്ഖ് മുഹമ്മദ്

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം....

യുഎഇ ദേശീയ ദിനം; ഔദ്യോഗിക ഗാനം പുറത്തിറക്കി

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക ഗാനം പുറത്തിറക്കി. യൂണിയൻ ഡേ സംഘാടക സമിതിയാണ് ​ഗാനം പുറത്തിറക്കിയത്. 'ബദൗ ബനീന ഉമ്മ' (Badou Baniina...

യുഎഇ ദേശീയ ദിനം; ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധിയാണ് മാനവ വിഭവശേഷി വകുപ്പ് പ്രഖ്യാപിച്ചത്. ഡിസംബർ 2,...

ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്; ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി

ഗുസ്‌തി താരവും ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി. ഉത്തേജക...