പൗരന്മാരുടെ കടങ്ങൾ തീർക്കാൻ 69.4 ദശലക്ഷം ദിർഹം അനുവദിച്ച് ഷാർജ ഭരണാധികാരി

Date:

Share post:

സാമ്പത്തിക കേസുകളിൽ ശിക്ഷിക്കപ്പെട്ട 131 കേസുകളുടെ കടം തീർക്കാൻ 69.426 ദശലക്ഷം ദിർഹം തുക അനുവദിച്ച് ഷാർജ ഭരണാധികാരി. പൗരന്മാർക്ക് സുസ്ഥിരവും മാന്യവുമായ ജീവിതം പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് തുക അനുവദിച്ചതെന്ന് ഷാർജ ഭരണാധികാരിയും സുപ്രീം കൌൺസിൽ അംഗവുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി വ്യക്തമാക്കി.

ഷാർജ ഭരണാധികാരിയുടെ നിർദ്ദേശാനുസരണം കടം തീർപ്പാക്കൽ കമ്മിറ്റി (എസ്ഡിഎസ്സി )യാണ് തുക അനുവദിച്ചത്.കമ്മറ്റിയുടെ ആദ്യ ബാച്ച് മുതൽ 26-ാം ബാച്ച് വരെ പ്രോസസ്സ് ചെയ്ത മൊത്തം തുക 1,196,560,153 ദിർഹമാണെന്നും മൊത്തം ഗുണഭോക്താക്കളുടെ എണ്ണം 2,343 ഗുണഭോക്താക്കളിൽ എത്തിയെന്നും എസ്ഡിഎസ്സി ചെയർമാൻ റാഷിദ് അഹമ്മദ് ബിൻ അൽ ശൈഖ് സ്ഥിരീകരിച്ചു.

ജോജറ്റ് ജോൺ
ജോജറ്റ് ജോൺ
ജേർണലിസ്റ്റ് ഏഷ്യാ ലൈവ് ന്യൂസ് ഹെഡ്

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘നിങ്ങളുടെ ഈ ജീവിതമാണ് എൻഡോസൾഫാനേക്കാൾ മാരകം’; പ്രേംകുമാറിന് മറുപടിയുമായി ഹരീഷ് പേരടി

മലയാളം സീരിയലുകൾ എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും പറഞ്ഞ നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാറിനെതിരെ വിമർശനവുമായി ഹരീഷ് പേരടി....

യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത; താപനില 13 ഡിഗ്രി സെൽഷ്യസായി കുറയും

യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യതയുള്ളതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അധികൃതർ അറിയിച്ചു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും അതോടൊപ്പം താപനിലയിൽ...

സൗദി അതിശൈത്യത്തിലേയ്ക്ക്; വരുന്ന നാല് ദിവസങ്ങളിൽ മഴയ്ക്കും തണുത്ത കാറ്റിനും സാധ്യത

സൗദി അറേബ്യ അതിശൈത്യത്തിലേയ്ക്ക് കടക്കുന്നു. വരും ദിവസങ്ങളിൽ രാജ്യത്ത് തണുപ്പിന്റെ കാഠിന്യം കൂടുമെന്നും അടുത്ത നാല് ദിവസങ്ങളിൽ തണുത്ത കാറ്റ് അനുഭവപ്പെടുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം...

‘വല്ല്യേട്ടന്‍ വീണ്ടും നിങ്ങളെ കാണാനെത്തുന്നു’; വീഡിയോയുമായി മമ്മൂട്ടി, കയ്യടിച്ച് ആരാധകർ

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം 'വല്ലേട്ടൻ' 4കെ മികവിൽ വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്. വെള്ളിയാഴ്‌ചയാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്....