യുഎഇയിൽ ഈ വർഷം ഫെബ്രുവരി മാസത്തെ പെട്രോൾ, ഡീസൽ വിലകൾ പ്രഖ്യാപിച്ചു. പുതിയ വിലവിവരകണക്ക് അനുസരിച്ച് സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2.88 ദിർഹമായിരിക്കും. 2024 ജനുവരി മാസത്തിൽ ഇതിന് 2.82 ദിർഹമായിരുന്നു. സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് ഫെബ്രുവരിയിൽ 2.76 ദിർഹമായിരിക്കും വില. ജനുവരി മാസത്തിൽ ഇതിന് 2.71 ദിർഹമായിരുന്നു.
അതേസമയം ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് ഫെബ്രുവരിയിൽ 2.69 ദിർഹമായിരിക്കും വില. ജനുവരി മാസത്തിൽ ഇതിന് 2.64 ദിർഹമായിരുന്നു. ഡീസലിന് ഫെബ്രുവരിയിൽ ലിറ്ററിന് 2.99 ദിർഹമായിരിക്കും വില. ജനുവരിയിൽ ഡീസൽ ലിറ്ററിന് 3 ദിർഹമായിരുന്നു.