ദുബായിലെ ഇന്നൊവേഷൻ വീക്കിൽ യു എ ഇ ഇന്നൊവേറ്റുകളുടെ സഹകരണത്തോടെ നടന്ന ദുബായ് യൂത്ത് ഫോറത്തിൻ്റെ ആദ്യ പതിപ്പ് യുവജനകാര്യ സഹമന്ത്രി ഡോ. സുൽത്താൻ ബിൻ സെയ്ഫ് അൽ നെയാദിയാണ് ഉദ്ഘാടനം ചെയ്തു.
ശാസ്ത്രം, പരിസ്ഥിതി സുസ്ഥിരത എന്നിവയിൽ ആശയങ്ങൾ കൈമാറുന്നതിനുള്ള ഒരു വേദിയായാണ് ഫോറത്തിന്റെ പ്രവർത്തനം. സസ്റ്റൈനബിലിറ്റി ഓഫ് ലീഡർഷിപ്പ്: ഹ്യൂമൻ × ഇന്നൊവേഷൻ അറ്റ് ദി എസെൻസ് ഓഫ് ദുബായ്” എന്ന സെഷനിൽ, യുഎഇ ബഹിരാകാശ സഞ്ചാരി ഹസ്സ അൽമൻസൂരി ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു.
എമിറേറ്റ്‌സ് സയൻസ് ക്ലബ്ബിലെ 15-ലധികം വിദ്യാർത്ഥികൾ പരിസ്ഥിതി, ആരോഗ്യം, ബഹിരാകാശം തുടങ്ങിയ വിവിധ മേഖലകളെ സ്വാധീനിക്കുന്ന അവാർഡ് നേടിയ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ചൊവ്വാഴ്ചമുതലാണ് എമിറേറ്റ്‌സ് ടവറിലെ ക്രിയേറ്റീവ് സെൻ്ററിൽ യൂത്ത് ഫോറം സംഘടിപ്പിച്ചത്.