ജൂലൈ മാസത്തിലെ വര്‍ദ്ധിച്ച പെട്രോൾ ഡീസല്‍ വിലവര്‍ദ്ധനവിന് ആനുപാതികമായി ദുബായിലേയും ഷാര്‍ജയിലേയും ടാക്സി നിരക്കുകളില്‍ വര്‍ദ്ധന. മിനിമം ചാര്‍ജ്ജില്‍ വര്‍ദ്ധന നടപ്പാക്കാതെ അധിക കിലോമാറ്ററിന് 20 ഫീല്‍സ് വീതമാണ് കൂട്ടിയതെന്ന് റോഡ് ആന്റ് ട്രാന്‍സ്പോര്‍ട്ട് വിഭാഗം അറിയിച്ചു. 12 ദിര്‍ഹമാണ് മിനിമം നിരക്ക് ഈടാക്കുന്നത്.
കിലോമീറ്ററിന് 1.98 ദിര്‍ഹമായിരുന്നു നിലവിലെ നിരക്ക്. ഇനിമുതല്‍ ഇത് 2.19 ദിര്‍ഹമായി ഉയരും.അതേ സമയം ബസ് , ട്രാം , മെട്രോ, ബോട്ട് സര്‍വ്വീസ് നിരക്കുകളില്‍ മാറ്റമില്ലെന്നും ദുബായ് റോഡ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു.
അതോസമയം ഷാര്‍ജയില്‍ മിനിമം നിരക്കിലും വര്‍ദ്ധന വരുത്തി. നാല് ദിര്‍ഹത്തിന്റെ വര്‍ദ്ധനവാണുണ്ടായത്. 13.50 ദിര്‍ഹത്തില്‍ നിന്ന് 17.50 ആയാണ് ഉയര്‍ന്നത്. എന്നാല്‍ ഇന്ധന വിലകുറയുമ്പോൾ നിരക്കും കുറയും. ഇന്ധനവിലയ്ക്ക് ആനുപാതികമായി ടാക്സി നിരക്ക് നിശ്ചയിക്കാന്‍ ഷാര്‍ജ ആര്‍ടിഎ നേരത്തേതന്നെ തീരുമാനിച്ചിരുന്നു.