വേനൽ തീവ്രമാകുന്നു; വാഹന സുരക്ഷാ മാർഗ നിർദേശങ്ങളുമായി ദുബായ് ആർടിഎ

Date:

Share post:

യുഎഇയിൽ താപനില ഉയരുന്നതിനാൽ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശങ്ങളുമായി ഗതഗത വകുപ്പ്. ചൂട് 50 ഡിഗ്രി സെൽഷ്യസിനടുത്തെത്തിയത് ടയറുകളേയും മറ്റും ബാധിക്കാതിരിക്കാനാണ് മുൻകരുതൽ നിർദ്ദേശം. വാഹനങ്ങൾ പതിവായി പരിശോധിച്ച് അപകടമില്ലെന്ന് ഉറപ്പാക്കണമെന്ന് ദുബായ് ഗതാഗത അതോറിറ്റി ഡ്രൈവർമാരോട് അഭ്യർത്ഥിച്ചു.

വാഹനങ്ങളുടെ ശരിയായ അറ്റകുറ്റപ്പണികൾ പെട്ടെന്നുള്ള തകരാറുകളിൽനിന്നും അപകടങ്ങളിൽനിന്നും സുരക്ഷയൊരുക്കും. വേനൽക്കാല ബോധവത്കരണത്തിനും ഗതാഗതക വകുപ്പ് തുടക്കമിട്ടിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിൻ്റെ ‘സേഫ് സമ്മർ’ ഡ്രൈവിന് അനുസൃതമായാണ് ക്യാമ്പൈൻ.

വാഹനങ്ങളുടെ ടയറുകൾ,ബ്രേക്കുകൾ,ഓയിൽ,കൂളിം​ഗ് ലിക്വിഡ്സ്, എയർ കണ്ടീഷനിംഗ് ,ബാറ്ററികൾ,ലൈറ്റുകൾ,വിൻഡ്ഷീൽഡ് വൈപ്പറുകൾ എന്നിവ പ്രവർത്തനക്ഷമവും കാലഹരണപ്പെട്ടതല്ലെന്നും ഉറപ്പാക്കണമെന്നാണ് പ്രധാനനിർദ്ദേശം. സോഷ്യൽ മീഡിയ, ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, കാർ ഡീലർഷിപ്പുകൾ, മാളുകൾ എന്നിവിടങ്ങളിലൂടെയാണ് ക്യാമ്പൈൻ പുരോഗമിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...