ഇന്ത്യൻ പാസ്പോർട്ടിൽ കുടുംബപ്പേരൊ പിതാവിന്റെ പേരൊ ഇല്ലതെ ഒറ്റപ്പേരുകാരായവര്ക്ക് സന്ദർശക-ടൂറിസ്റ്റ് വീസ അനുവദിക്കില്ലെന്ന് യുഎഇ നാഷനൽ അഡ്വാൻസ് ഇൻഫർമേഷൻ സെന്റർ അറിയിച്ചു. സർ നെയിം ചേർത്തില്ലെങ്കിൽ നിങ്ങൾക്ക് യുഎഇലേക്ക് പ്രവേശനാനുമതി നൽകില്ലെന്നാണ് മുന്നറിയിപ്പ്
അതേസമയം പുതുതായി വന്നിട്ടുള്ള നിയമം താമസ- തൊഴില്‍ വിസയിലുളളവര്‍ക്ക് ബാധകമല്ലെന്നും അതോറിറ്റി വ്യക്തമാക്കി. വ്യാജ രേഖകളുമായി എത്തുന്നവരെ തടയുന്നതിന് വേണ്ടിയാണ് നീക്കം. പാസ്പോർട്ടിൽ ‘ഗിവൺ നെയിം’ മാത്രം നൽകിയവർക്കാണ് പുതിയ മാനദണ്ഡം തിരിച്ചടിയായിരിക്കുന്നത്. സര് നെയിം രേഖപ്പെടുത്താത്ത അപേക്ഷകൾ ഇനി മുതല്‍ നിരസിക്കപ്പെടും.
നിയമം ഇതിനകം പ്രാബല്യത്തില്‍ വന്നു കഴിഞ്ഞു. അതേസമയം വീസ ഇഷ്യു ചെയ്ത പാസ്പോർട്ടിൽ സിംഗിൾ നെയിം ഉള്ളവരെ യുഎഇ എമിഗ്രേഷനുകൾ തടയുമെന്നും ഇത് ഒഴിവാക്കാനുളള നീക്കങ്ങൾ തുടരുകയാണെന്നും ഏജന്‍സികൾ വ്യക്തമാക്കി.