രാജ്യത്തെ കാര്‍ഷിക അഭവൃദ്ധി പ്രോത്സാഹിപ്പിക്കുന്നതിനായി ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദിന്‍റെ ഇടപെടല്‍. കര്‍ഷകര്‍ക്കും വില്‍പ്പനക്കാര്‍ക്കും പിന്തുണയുമായി അദ്ദേഹം പാംസ് പാർക്കിലൊരുക്കിയ കാര്‍ഷക ചന്ത സന്ദര്‍ശിച്ചു. സുസ്ഥിര വികസനം മെച്ചപ്പെടുത്തുന്നതിനും ഭക്ഷ്യസുരക്ഷാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും പ്രാദേശിക ഉൽപന്നങ്ങളുടെ വിതരണം വർധിപ്പിക്കുന്നത് പ്രധാനമാണെന്ന് സന്ദര്‍ശനത്തിന് ശേഷം ശൈഖ് ഹംദാന്‍ പറഞ്ഞു.
രാജ്യത്തെ കൂടുതൽ സ്വയംപര്യാപ്തമാക്കുന്നതിൽ എമിറാത്തി കർഷകരുടെ പ്രധാനമാണെന്ന് ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിലിന്റെ ചെയർമാനായും ഡെവലപ്‌മെന്റ് ആന്റ് സിറ്റിസൺസ് അഫയേഴ്‌സ് ഹയർ കമ്മിറ്റിയുടെയും ചെയർമാനുമായ ശൈഖ് ഹംദാന്‍ കൂട്ടിച്ചേര്‍ത്തു.
എമിറാത്തി കർഷകർക്ക് വീട്ടിലുണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് നേരിട്ട് വിൽക്കാൻ സൗകര്യമൊരുക്കി ദുബായ് മുനിസിപ്പാലിറ്റിയാണ് പാംസ് പാര്‍ക്കിലെ കാര്‍ഷിക ചന്ത ആരംഭിച്ചത്. പ്രാദേശിക കർഷകരെ കാണുകയും ആശയവിനിമയം നടത്തുകയും ചെയ്ത ശൈഖ് ഹംദാന്‍ കര്‍ഷകരുടെ ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. ഫാർമേഴ്‌സ് മാർക്കറ്റ് പോലുള്ള പരിപാടികൾ എമിറേറ്റ്‌സിൽ വിതരണം ചെയ്യുന്ന ഗുണനിലവാരമുള്ള ഭക്ഷണത്തെക്കുറിച്ച് അവബോധം വളർത്തുന്നതിന് സഹായകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ കാർഷിക വ്യവസായം വികസിപ്പിക്കുന്നതിനും കർഷകർക്ക് കഠിനാധ്വാനത്തിന്റെ പ്രതിഫലം കൊയ്യാനുള്ള അവസരമൊരുക്കുന്നതിനും അതോറിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്‌രിയും പറഞ്ഞു.