ഡി-33 പദ്ധതി; ശൈഖ് ഹംദാന്‍റെ അധ്യക്ഷതയില്‍ ആദ്യ അവലോകന യോഗം

Date:

Share post:

ദുബായ് എമിറേറ്റിന്റെ 10 വർഷത്തെ സാമ്പത്തിക അജണ്ട നടപ്പിലാക്കുന്നതിനുള്ള ഡി-33 പദ്ധതി അവലോകനം ചെയ്യുന്നതിനായി ഉന്നത സർക്കാർ ഉദ്യോഗസ്ഥരുമായി കൂടിക്കാ‍ഴ്ച നടത്തി കിരീടാവകാശി ശൈഖ് ഹംദാന്‍. ഡി 33 പദ്ധതിയും അതിന്റെ ആദ്യ 10 പരിവർത്തന പദ്ധതികളും അവലോകനം ചെയ്തു.

ആദ്യഘട്ട പരിഗണന

ആദ്യ ഘട്ടത്തിൽ ദുബായ് ഗ്രീൻ ആൻഡ് സസ്റ്റൈനബിൾ ഇൻഡസ്ട്രി പ്ലാൻ ആരംഭിക്കാന്‍ യോഗത്തില്‍ തീരുമാനം. ഏറ്റവും പുതിയ വ്യവസായ മാനദണ്ഡങ്ങൾക്കുളള ബെഞ്ച്മാർക്കിംഗും നടപ്പാക്കും. പച്ച ഉൽപ്പന്നങ്ങളുടെ കയറ്റുമതിയെ പിന്തുണയ്ക്കുക, ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിൽ കാർബൺ ക്രെഡിറ്റുകൾ ട്രേഡ് ചെയ്യുന്നതിനുള്ള ഒരു ചട്ടക്കൂട് സ്വീകരിക്കുക എന്നിവയും പ്രാഥമിക ഘട്ടത്തില്‍ പരിഗണിക്കും.

ലോകത്തിലെ ഏറ്റവും വിജയകരമായ സാമ്പത്തിക മാതൃക സ്ഥാപിക്കാനുള്ള ശൈഖ് മുഹമ്മദിന്റെ കാഴ്ചപ്പാട് സാക്ഷാത്കരിക്കാൻ തയ്യാറാണെന്ന് യോഗത്തിന് ശേഷം ശൈഖ് ഹംദാൻ ട്വീറ്റ് ചെയ്തു. അടുത്ത ദശാബ്ദത്തിൽ എമിറേറ്റിന്റെ സമ്പദ്‌വ്യവസ്ഥയുടെ വലുപ്പം ഇരട്ടിയാക്കുക, ആഗോള മുന്‍നിര പട്ടണങ്ങളില്‍ മുന്നിലെത്തുക എന്നീ ലക്ഷ്യങ്ങളുമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഡി-33 പദ്ധതി പ്രഖ്യാപിച്ചത്.

ഡി-33 അജണ്ട

വിദേശ വ്യാപാരം വളർത്തുക, കൂടുതൽ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) ആകർഷിക്കുക, ദുബായുടെ സാമ്പത്തിക നില വർധിപ്പിക്കുക, പുതിയ സാമ്പത്തിക മേഖലകളിൽ പങ്കാളികളാകാൻ യുവാക്കളെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഡി 33 അജണ്ടയുടെ പ്രധാന മുൻഗണനകൾ. ലോജിസ്റ്റിക്‌സ്, ഡിജിറ്റൽ, നിയമ, സാമ്പത്തിക, അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ എല്ലാ മേഖലകളും അടുത്ത 10 വർഷത്തിനുള്ളിൽ പുതിയ മുന്നേറ്റമാണ് പദ്ധതിയുടെ ലക്ഷ്യം.

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗദി അതിശൈത്യത്തിലേയ്ക്ക്; വരുന്ന നാല് ദിവസങ്ങളിൽ മഴയ്ക്കും തണുത്ത കാറ്റിനും സാധ്യത

സൗദി അറേബ്യ അതിശൈത്യത്തിലേയ്ക്ക് കടക്കുന്നു. വരും ദിവസങ്ങളിൽ രാജ്യത്ത് തണുപ്പിന്റെ കാഠിന്യം കൂടുമെന്നും അടുത്ത നാല് ദിവസങ്ങളിൽ തണുത്ത കാറ്റ് അനുഭവപ്പെടുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം...

‘വല്ല്യേട്ടന്‍ വീണ്ടും നിങ്ങളെ കാണാനെത്തുന്നു’; വീഡിയോയുമായി മമ്മൂട്ടി, കയ്യടിച്ച് ആരാധകർ

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം 'വല്ലേട്ടൻ' 4കെ മികവിൽ വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്. വെള്ളിയാഴ്‌ചയാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്....

53-ാം ദേശീയ ദിനത്തിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ

53-ാം ദേശീയദിനം ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. ഇതിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്...

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി ഷെയ്ഖ് മുഹമ്മദ്

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം....