ഇസ്രായേൽ-ഹമാസ് യുദ്ധം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ പലസ്തീന് വേണ്ടി ദുബായ് കിരീടാവകാശി പ്രാർത്ഥന നടത്തി. ഇൻസ്റ്റാഗ്രാമിൽ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അൽ അഖ്സ പള്ളിക്ക് മുന്നിൽ പലസ്തീൻ പതാക വീശുന്ന ഒരു വ്യക്തിയുടെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് പിന്തുണ അറിയിച്ചത്.
യുദ്ധത്തിൽ തകർന്ന രാജ്യത്തെ പിന്തുണയ്ക്കാൻ അല്ലാഹുവിനോടുള്ള അപേക്ഷയോടെ അദ്ദേഹം ‘പലസ്തീൻ’ എന്ന വാക്ക് ഇൻസ്റ്റാഗ്രാം സ്റ്റോറിയായി ഇട്ടിട്ടുണ്ട്. ഒക്ടോബർ ഏഴിന് ഇസ്രായേൽ മണ്ണിൽ മാരകമായ ആക്രമണം നടത്താൻ പലസ്തീൻ തീവ്രവാദ സംഘടനയായ ഹമാസ് പദ്ധതിയിട്ടതിനെ തുടർന്ന് 45 കിലോമീറ്റർ ഗാസ മുനമ്പ് ബോംബാക്രമണത്തിന് വിധേയമായിരുന്നു.