ഷാർജ പൊലീസ് ജനറൽ കമാൻഡ് (എസ്‌പിജിസി) സ്ഥാപിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ച്.സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്ന് സേനയ്ക്ക് നിയമപരമായ വ്യക്തിത്വവും ശേഷിയും ഉണ്ടായിരിക്കുമെന്നും ഉത്തരവിൽ പറയുന്നു. ഉദ്യോഗസ്ഥർക്ക് പ്രത്യേക പതാകയും ചിഹ്നവും യൂണിഫോമും ഉണ്ടായിരിക്കും.
ഷാർജ എക്‌സിക്യൂട്ടീവ് കൗൺസിലിൻ്റെ അംഗീകാരത്തിന് ശേഷം ഷാർജ പോലീസ് കമാൻഡർ-ഇൻ-ചീഫിൻ്റെ തീരുമാനപ്രകാരമാണ് പുതിയ യൂണിറ്റുകളുടെ ചിഹ്നങ്ങൾ നൽകുന്നത്. ഡിക്രി-നിയമമനുസരിച്ച് ഷാർജയിലാണ് ജനറൽ കമാൻഡിൻ്റെ ആസ്ഥാനം. ആവശ്യാനുസരണം എമിറേറ്റിൻ്റെ വിവിധ ഇടങ്ങളിൽ ഉടനീളം ശാഖകളോ ഓഫീസുകളോ സ്ഥാപിക്കുന്നതിനും അനുമതിയുണ്ട്.
എമിറേറ്റിൽ പൊതു ക്രമവും ധാർമ്മികതയും നിലനിർത്തൽ, ജനസംഖ്യയും സമ്പത്തും സംരക്ഷിക്കുക, കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുകയും തടയുകയും ചെയ്യുക,ആന്വേഷണങ്ങൾ നടത്തുക, തെളിവുകൾ ശേഖരിക്കുക, കുറ്റവാളികളെ അറസ്റ്റ് ചെയ്യുക,ശിക്ഷാനടപടികളും തിരുത്തൽ സൗകര്യങ്ങളും കൈകാര്യം ചെയ്യുക, നിയമങ്ങൾ, തീരുമാനങ്ങൾ, നിയന്ത്രണങ്ങൾ, നിർദ്ദേശങ്ങൾ, ഉത്തരവുകൾ, എന്നിവ നടപ്പിലാക്കാൻ നിയുക്തമായ നടപടിക്രമങ്ങൾ സ്വീകരിക്കുക, ഭരണാധികാരിയോ എക്സിക്യൂട്ടീവ് കൗൺസിലോ അതിന് നൽകുന്ന മറ്റേതെങ്കിലും പ്രവർത്തനങ്ങൾ ചെയ്യുക തുടങ്ങി വിവിധ ഉത്തരവാദിത്വങ്ങളാണ് സേനയ്ക്കുളളത്.
സേനയ്ക്ക് നിയമപ്രകാരം നിയമിച്ച ഒരു കമാൻഡർ-ഇൻ-ചീഫ് ഉണ്ടായിരിക്കും. സംഘടനാ ഘടന പിന്തുടരുന്നതിന് സേനാംഗങ്ങളും ഉണ്ടാകും. ജനറൽ കമാൻഡിൻ്റെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും തീരുമാനങ്ങൾ എടുക്കുന്നതിനും ആവശ്യമായ അധികാരം കമാൻഡർ-ഇൻ-ചീഫിന് ഉണ്ടായിരിക്കും.
ഷാർജ സർക്കാരും ആഭ്യന്തര മന്ത്രാലയവും തമ്മിലുള്ള സംയുക്ത സമിതിയാണ് പരിവർത്തന പ്രക്രിയയുടെ മേൽനോട്ടം വഹിക്കുകയെന്നും കമ്മറ്റിയുടെ റിപ്പോർട്ടുകളും ശുപാർശകളും എസ്ഇസിക്ക് സമർപ്പിക്കുമെന്നും ഡിക്രി-നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.