അസ്ഥിരമായ കാലാവസ്ഥയെത്തുടർന്ന് ഷാർജ എമിറേറ്റിലെ എല്ലാ സ്കൂളുകൾക്കും മെയ് 2, 3 തീയതികളിൽ ഓൺലൈൻ ക്ലാസുകൾ നടത്തുമെന്ന് ഷാർജ സ്‌പെഷ്യൽ എജ്യുക്കേഷൻ അതോറിറ്റി. ഷാർജ സ്‌പോർട്‌സ് കൗൺസിൽ സംഘടിപ്പിക്കുന്ന എല്ലാ മത്സരങ്ങളും കായിക പ്രവർത്തനങ്ങളും നിർത്തിവെക്കും. എമിറേറ്റിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകിയാണ് തീരുമാനം.
മെയ് 2 മുതൽ 3 വരെ അസ്ഥിരമായ കാലാവസ്ഥയ്ക്ക് മുന്നോടിയായി അതോറിറ്റി എല്ലാ പാർക്കുകളും അടച്ചു. . നേരത്തെ, ദുബായിലെ സ്വകാര്യ സ്‌കൂളുകൾക്ക് മെയ് 2, 3 തീയതികളിൽ KHDA ഓൺലൈൻ പഠനം പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ മാസം ഏപ്രിൽ 16 നുണ്ടായ കനത്ത മഴയും തുടർന്നുണ്ടായ വെള്ളപൊക്കവും കണക്കിലെടുത്താണ് ഈ എമിറേറ്റുകൾ ഓൺലൈൻ ക്ലാസുകൾക്ക് അനുമതി നൽകിയിരിക്കുന്നത്.