പൊതുഗതാഗത സൗകര്യങ്ങൾ പരിശോധിക്കുന്നത് വർദ്ധിപ്പിക്കാൻ ഒരുങ്ങി ദുബായ് റോഡ്സ് അൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. യാത്രക്കാർ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനുമാണ് പരിശോധന വർദ്ധിപ്പിക്കുന്നത്. ആറ് ദിവസത്തിനുള്ളിൽ 40,000 പരിശോധനകളാണ് അതോറിറ്റി പൂർത്തിയാക്കിയത്. ഇതിൽ നിന്ന് 1,193 നിയമലംഘനങ്ങൾ രേഖപ്പെടുത്തി.
നിരവധി യാത്രക്കാർ ബസ് ചാർജ് നൽകാതെ പിടിയിലായി. മറ്റ് ചിലർ അവരുടെ നോൽ കാർഡ് കാണിക്കുന്നതിൽ പരാജയപ്പെടുകയും ചെയ്തു. 200 ദിർഹം പിഴ ലഭിക്കുന്ന ലംഘനങ്ങളാണിവ. അതേസമയം പൊതുഗതാഗതം വഴി മദ്യം കൊണ്ടു പോകുന്നതും നോൽ കാർഡ് കാണിക്കാതിരിക്കുന്നതും കുറ്റമാണ്. 500 ദിർഹം വരെ പിഴ ലഭിക്കാവുന്ന നിയമ ലംഘനങ്ങളാണ് ഇവ.