ഓൺലൈൻ ലൈസൻസ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെയ്ക്കുമെന്ന് അറിയിച്ച് ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). നാളെ രാത്രി 11 മണി മുതലാണ് സേവനങ്ങൾ താൽക്കാലികമായി നിർത്തുക.
വെബ്‌സൈറ്റിലെയും എല്ലാ സ്‌മാർട്ട് ആപ്ലിക്കേഷനുകളിലെയും ലൈസൻസിംഗ് സേവനങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനേത്തുടർന്നാണ് സേവനങ്ങൽ തടസപ്പെടുന്നതെന്ന് ആർടിഎ അധികൃതർ അറിയിച്ചു. തുടർന്ന് ഞായറാഴ്ച വൈകിട്ട് നാല് മണിയോടെ സർവീസുകൾ പുനരാരംഭിക്കുകയും ചെയ്യും.