സാമൂഹ്യമാധ്യമത്തിലൂടെ തൻ്റെ ഭാര്യ കോകിലയെ അധിക്ഷേപിച്ചവർക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ച് നടൻ ബാല. കോകിലയെ ഒപ്പം നിർത്തിയായിരുന്നു താരത്തിന്റെ വീഡിയോ. കോകിലയെ മോശം പറഞ്ഞവർ ആരാണെന്ന് നന്നായി അറിയാമെന്നും, മാപ്പ് പറഞ്ഞില്ലെങ്കിൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും ബാല മുന്നറിയിപ്പ് നൽകി.
‘അടുത്തവൻ്റെ ഭാര്യയെ വേലക്കാരി എന്ന് വിളിക്കുന്ന നിയമം ഈ നാട്ടിലുണ്ടോ? നീ സിനിമയെ പറ്റി സംസാരിക്ക്. ഒന്നും ഞാനല്ല തുടങ്ങി വെച്ചത്, നിങ്ങൾ തുടങ്ങി വെച്ചതിന് ഞാൻ റിയാക്റ്റ് ചെയ്യുകയാണ്. നീ സിനിമയുടെ റിലീസിനെപ്പറ്റിയും അഭിനയത്തെ പറ്റിയും പറഞ്ഞോളു. ഇന്ന് എന്റെ ഭാര്യ കോകിലയുടെ കണ്ണുനിറഞ്ഞു. നിങ്ങൾക്ക് എങ്ങനെയാണ് ധൈര്യം വന്നത് ഇങ്ങനെ ചെയ്യാൻ.
കോകിലയുടെ അച്ഛൻ വിളിച്ചിരുന്നു. രാഷ്ട്രീയത്തിൽ വലിയ ആളാണ് അദ്ദേഹം. നീ പൊലീസിൽ പരാതിപ്പെടേണ്ടെന്നും എല്ലാം ഇനി പുള്ളി നോക്കിക്കൊള്ളാമെന്നുമാണ് എന്നോട് അദ്ദേഹം പറഞ്ഞത്. എല്ലാത്തിനും ഒരു മര്യാദ വേണം. ആളെ എനിക്കറിയാം. ഇത് ചെയ്‌തവൻ മാപ്പ് പറയണം. ഡയറക്ട് വാണിങ്ങാണിത്. നിയമത്തിന് മുന്നിൽ നിന്നെ വിട്ടുകൊടുക്കില്ല. ഞാനിപ്പോൾ അമ്പലം അടക്കം നല്ല പ്രവർത്തകളുമായി മുന്നോട്ട് പോവുകയാണ്’ എന്നാണ് ബാല വീഡിയോയിൽ പറഞ്ഞത്.
വീഡിയോ പോസ്റ്റ് ചെയ്ത് അധികം വൈകാതെ വൈറലാകുകയും ചെയ്തു. താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കമന്റുമായി എത്തുന്നത്.