ദുബായ് ഗ്ലോബൽ വില്ലേജിലേക്കുള്ള ബസ്, അബ്ര സർവീസുകൾ പുനരാരംഭിച്ച് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). നാല് ബസ് റൂട്ടുകളിൽ വീണ്ടും സർവീസ് ആരംഭിച്ചതായാണ് ആർടിഎ അധികൃതർ അറിയിച്ചത്.
ഗ്ലോബൽ വില്ലേജുമായി ബന്ധിപ്പിക്കുന്ന ബസ് റൂട്ടുകൾ ഇവയാണ്
• റഷ്ദിയ ബസ് സ്റ്റേഷനിൽ നിന്നുള്ള റൂട്ട് 102 (ഓരോ 60 മിനിറ്റിലും പ്രവർത്തിക്കുന്നു)
• യൂണിയൻ ബസ് സ്റ്റേഷനിൽ നിന്നുള്ള റൂട്ട് 103 (ഓരോ 40 മിനിറ്റിലും പ്രവർത്തിക്കുന്നു)
• അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്നുള്ള റൂട്ട് 104 (ഓരോ 60 മിനിറ്റിലും പ്രവർത്തിക്കുന്നു)
• മാൾ ഓഫ് എമിറേറ്റ്സ് ബസ് സ്റ്റേഷനിൽ നിന്നുള്ള റൂട്ട് 106 (ഓരോ 60 മിനിറ്റിലും പ്രവർത്തിക്കുന്നു)
ബസ് സർവ്വീസുകൾക്കൊപ്പം ഗ്ലോബൽ വില്ലേജിനുള്ളിലെ ജനപ്രിയ ടൂറിസ്റ്റ് അബ്ര സേവനങ്ങളും ആർടിഎ പുനരാരംഭിച്ചു. സീസണിലുടനീളം അതിഥികൾക്ക് സേവനം നൽകുന്നതിനായി രണ്ട് ഇലക്ട്രിക് അബ്രകളും സർവ്വീസ് നടത്തും. ഗ്ലോബൽ വില്ലേജിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന സന്ദർശകർക്ക് സുഖകരവും സുരക്ഷിതവുമായ യാത്രാനുഭവം ഉറപ്പാക്കാൻ കോച്ച് ബസുകളും ഈ റൂട്ടുകളിൽ ആരംഭിച്ചിട്ടുണ്ട്.