യുഎഇ ദേശീയ ദിന അവധി ദിനങ്ങളുടെ ഭാഗമായി പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്നാണ് അധികൃതർ അറിയിച്ചത്.
ഡിസംബർ 2, 3 (ചൊവ്വ, ബുധൻ) തിയതികളിൽ ഉച്ചകഴിഞ്ഞ് 4 മണി മുതൽ പുലർച്ചെ 12.30 വരെയാണ് ടിആർ17 സർവീസ് നടത്തുക. ദുബായ് ഫെസ്റ്റിവൽ സ്റ്റേഷൻ, ജദ്ദാഫ് സ്റ്റേഷൻ, ക്രീക്ക് ഹാർബർ സ്റ്റേഷൻ എന്നീ മൂന്ന് പ്രധാന സ്‌റ്റേഷനുകളെ ബന്ധിപ്പിച്ചാണ് പുതിയ സർവ്വീസ്. 25 മിനിറ്റ് ഇടവിട്ടാണ് ഫെറി സർവ്വീസുകൾ നടത്തും.
പുതിയ ഫെറി സർവ്വീസിൽ യാത്ര ചെയ്യുന്നതിനായി സഞ്ചാരികൾ ഒരു ടിക്കറ്റ് മാത്രം വാങ്ങിയാൽ മതിയെന്ന് ആർടിഎ അധികൃതർ വ്യക്തമാക്കി.