റോഡ് നിയമങ്ങൾ ലംഘിച്ചതിനേത്തുടർന്ന് ദുബായിൽ വാഹനങ്ങൾ കണ്ടുകെട്ടുകയും പിഴ ചുമത്തുകയും ചെയ്തു. റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് (ആർടിഎ) നടപടി സ്വീകരിച്ചത്. ദുബായിലുടനീളമുള്ള ഡെലിവറി മോട്ടോർ സൈക്കിളുകൾ ലക്ഷ്യമിട്ടായിരുന്നു പരിശോധന നടത്തിയത്.
നിയമം ലംഘിച്ച 77 ഡെലിവറി മോട്ടോർ സൈക്കിളുകൾ കണ്ടുകെട്ടിയതോടൊപ്പം 1,200ലധികം വാഹനങ്ങൾക്ക് പിഴകൾ ചുമത്തുകയും ചെയ്തു. സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ്, സംരക്ഷണ ഗിയർ ധരിക്കാത്തത്, സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കാത്ത മോട്ടോർസൈക്കിളുകളുടെ ഉപയോഗം തുടങ്ങിയ നിയമലംഘനങ്ങൾക്കാണ് പ്രധാനമായും പിഴ ചുമത്തിയത്.
ഡെലിവറി സേവനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഹെസ്സ സ്ട്രീറ്റ്, സഅബീൽ സ്ട്രീറ്റ്, ജുമൈറ സ്ട്രീറ്റ്, ഡൗൺടൗൺ, മിർദിഫ്, മോട്ടോർ സിറ്റി തുടങ്ങിയ ഹൈ ആക്ടിവിറ്റി ഏരിയകളിലാണ് പരിശോധനകൾ നടത്തിയത്.