ഹെവി വാഹനങ്ങളിലെ ടയറുകളുടെ സുരക്ഷ; പരിശോധനകൾ ഫലം കണ്ടെന്ന് ആർടിഎ

Date:

Share post:

ദുബായ് റോഡുകളിൽ ഓടുന്ന ഹെവി വാഹനങ്ങളിലെ ടയറുകളുടെ സുരക്ഷ ഉറപ്പാക്കാൻ ദുബായ് ഗതാഗത വിഭാഹം (ആർടിഎ) ഈ വർഷം ഇതുവരെ 23,050 പരിശോധനകൾ നടത്തിയെന്ന് റിപ്പോർട്ടുകൾ. ടയർ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും പൊതു സുരക്ഷയും സംബന്ധിച്ച് വാഹനമോടിക്കുന്നവരെ ബോധവത്കരിക്കുന്നതിൻ്റെ ഭാഗമായാണ് പരിശോധനകൾ.

ആർടിഎ ലൈസൻസിംഗ് ഏജൻസിയുടെ ലൈസൻസിംഗ് ആക്‌റ്റിവിറ്റീസ് മോണിറ്ററിംഗ് ഡിപ്പാർട്ട്‌മെൻ്റ്, ആർടിഎയുടെ ട്രാഫിക് ആൻഡ് റോഡ്‌സ് ഏജൻസി, കോണ്ടിനെൻ്റൽ ടയേഴ്‌സ് എന്നീ വിഭാഗങ്ങളുമായി സഹകരിച്ചാണ് പരിശോധന നടത്തിയത്. മുൻ വർഷത്തെ അപേക്ഷിച്ച് 2024 ആദ്യ പകുതിൽ യോഗ്യമല്ലാത്ത ടയറുകളുടെ പിഴയിൽ 50 ശതമാനം കുറവുണ്ടായെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

അൽ മക്തൂം എയർപോർട്ട് റോഡ്, ദുബായ്-അൽ ഐൻ റോഡ്, റാസൽ ഖോർ റോഡ്, മുഹമ്മദ് ബിൻ സായിദ് റോഡ്, ലെഹ്ബാബ് റോഡ് എന്നിങ്ങനെ ട്രക്കുകളും ഹെവി വാഹനങ്ങളും പതിവായി വരുന്ന അഞ്ച് പ്രധാന റോഡുകളിലാണ് പരിശോധന നടത്തിയത്. പരിശോധനകൾ മൊബിലിറ്റി സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനും ടയർ അവസ്ഥകളെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും ട്രാഫിക് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും സഹായിച്ചെന്ന് ആർടിഎ ലൈസൻസിംഗ് ഏജൻസി സിഇഒ അബ്ദുല്ല യൂസഫ് അൽ അലി പറഞ്ഞു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...

വ്യാജ ഡേറ്റാ ഓഫറുകളിൽ കുടുങ്ങരുതെന്ന് ടെലികമ്മ്യൂണിക്കേഷൻ പ്രൊവൈഡർമാർ

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ ഓഫറുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുഎഇയിലെ ടെലികമ്മ്യൂണിക്കേഷൻ പ്രൊവൈഡർമാർ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോട് (ഈദ് അൽ...

ദേശീയ ദിനാഘോഷം; ഷാർജയിൽ റോഡ് താൽകാലികമായി അടയ്ക്കുമെന്ന് പൊലീസ്

യുഎഇ ദേശീയ ദിനാഘോഷങ്ങൾക്കായി ഷാർജയിലെ റോഡുകൾ താൽകാലികമായി അടയ്ക്കുമെന്ന മുന്നറിയിപ്പുമായി പൊലീസ്. ദിബ്ബ അൽ ഹിസ്ൻ കോർണിഷ് റോഡിലെ രണ്ട് വഴികളും ശനിയാഴ്ച താൽക്കാലികമായി...