ദുബായ് റൈഡിന്റെ ഭാഗമായി നവംബർ 10-ന് മെട്രോയുടെ സമയം നീട്ടി റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). ദുബായ് മെട്രോ റെഡ് ലൈനും ഗ്രീൻ ലൈനും നവംബർ 10 ഞായറാഴ്ച പുലർച്ചെ 3 മണി മുതൽ പുലർച്ചെ 12 വരെ പ്രവർത്തിക്കുമെന്നാണ് ആർടിഎ അധികൃതർ അറിയിച്ചത്.
ദുബായ് റൈഡിൽ പങ്കെടുക്കാൻ എത്തുന്നവരുടെ യാത്ര സുഗമമാക്കുന്നതിന്റെ ഭാഗമായാണ് മെട്രോ സമയം ക്രമീകരിച്ചിരിക്കുന്നത്. ദുബായിലെ ഏറ്റവും വലിയ കമ്മ്യൂണിറ്റി സൈക്ലിംഗ് ഇവൻ്റായ ദുബായ് റൈഡിൻ്റെ അഞ്ചാം പതിപ്പാണ് ഞായറാഴ്ച നടക്കുന്നത്.
ദുബായ് റൈഡ് റൂട്ടുകൾ രാവിലെ 5 മണിക്ക് പൊതുജനങ്ങൾക്കായി തുറക്കും. സൈക്കിൾ യാത്രക്കാരുടെ യാത്ര രാവിലെ 6.15-ന് യാത്ര ആരംഭിച്ച് 8 മണിക്ക് സമാപിക്കും. റൈഡിൽ പങ്കെടുക്കുന്നവർ കുറഞ്ഞത് 30kmph വേഗത നിലനിർത്തണമെന്നാണ് നിർദേശം.