ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള പരിവർത്തനം ലക്ഷ്യമിട്ട പ്രമേയത്തിന് അംഗീകാരം

Date:

Share post:

ദുബായിൽ നടന്ന കോപ് 28 ആഗോള കാലാവസ്ഥ ഉച്ചകോടിയിൽ ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള പരിവർത്തനം ലക്ഷ്യമാക്കിയുള്ള പ്രമേയത്തിന് കാലാവസ്ഥാ ഉച്ചകോടി അംഗീകാരം നൽകി. കോപ്പിന്റെ 28 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഫോസിൽ ഇന്ധനം പടിപടിയായി കുറയ്ക്കുന്ന കാര്യത്തിൽ അംഗ രാജ്യങ്ങൾക്കിടയിൽ അഭിപ്രായ സമന്വയമായത്. യൂറോപ്യൻ യൂണിയൻ ഉൾപ്പടെ 197 രാജ്യങ്ങൾ ഉടമ്പടി അംഗീകരിച്ചു. കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിൽ പുതിയ ഉടമ്പടി സുപ്രധാന പങ്ക് വഹിക്കുമെന്നാണ് വിലയിരുത്തൽ.

2050 ഓടെ അന്തരീക്ഷ മലിനീകരണം പൂജ്യത്തിൽ എത്തിക്കാനായി ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് പരിവർത്തനം നടത്തണമെന്ന പ്രമേയമാണ് അം​ഗീകരിച്ചത്. ഫോസിൽ ഇന്ധന ഉപഭോഗത്തിൽ നിന്ന് സുസ്ഥിര ഊർജ ഉപഭോഗം വികസിപ്പിക്കുന്നതിന് ലോകവ്യാപകമായി ഉടമ്പടി സഹായിക്കും.

യുഎഇ ഉടമ്പടി എന്നാകും ഇത് അറിയപ്പെടുക. ആഗോള താപനം 1.5 ഡിഗ്രി സെൽഷ്യസിനുള്ളിൽ നിയന്ത്രിച്ചു നിർത്തുക എന്നതാണ് പ്രധാന ലക്ഷ്യം. 2050 നുള്ളിൽ നെറ്റ് സീറോ എന്ന ലക്ഷ്യം കൈവരിക്കാനാണ് ശ്രമം. ചരിത്രപരമായ ചുവടു വയ്പ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മുന്നേറ്റം ആണിത്. 2030 ഓടെ ഹരിതഗൃഹ വാതക ബഹിർഗമനം 43 ശതമാനം കുറയ്ക്കാൻ ലോകരാജ്യങ്ങളോട് ആഹ്വാനം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

53-ാമത് ദേശീയ ദിനാഘോഷം; 14 മാർ​ഗ​നിർദേശങ്ങൾ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം

ഡിസംബർ 2-ന് 53-ാമത് ദേശീയ ദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. വിവിധ ആഘോഷ പരിപാടികളും രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി സംഘടിപ്പിക്കപ്പെടുന്നുണ്ട്. ഈ...

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ്; പ്രഖ്യാപനവുമായി ദുബായ് ആർടിഎ

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ് പ്രഖ്യാപിച്ച് ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). സത്വ ബസ് സ്റ്റേഷനെ ഗ്ലോബൽ വില്ലേജുമായി...

‘പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ മാരകം’; പ്രേംകുമാർ

പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ. സിനിമയും സീരിയലും വെബ്‌സീരീസുമെല്ലാം...

യുഎഇ ദേശീയ ദിനം; സാമ്പത്തിക വിപണികൾ ഡിസംബർ 2, 3 തിയതികളിൽ അടച്ചിടും

യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ സാമ്പത്തിക വിപണികൾ രണ്ട് ദിവസത്തേക്ക് അടച്ചിടും. സെക്യൂരിറ്റീസ് ആന്റ് കമ്മോഡിറ്റീസ് അതോറിറ്റി (എസ്‌സിഎ)യാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബർ 2,...