ഷാർജ പുസ്തകോത്സവത്തിൽ അപൂർവ്വ കയ്യെഴുത്ത് ശേഖരങ്ങൾ; മതിപ്പുവില 25 ലക്ഷം ദിർഹം വരെ

Date:

Share post:

ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രദർശിപ്പിച്ചിരിക്കുന്ന അപൂർവ്വ കയ്യെഴുത്ത് പ്രതികൾ ശ്രദ്ധേയമാകുന്നു. വിശുദ്ധ ഖുർആൻ, ആൽഫ് ലൈലാ വാ ലൈല (ആയിരത്തൊന്ന് രാവുകൾ) എന്നിങ്ങനെ ലക്ഷങ്ങൾ വിലവരുന്ന കയ്യെഴുത്ത് പ്രതികളാണ് പ്രദർശനത്തിലുളളത്. പഴയ ഗൾഫ് ഭരണാധികാരികളുടെ അപൂർവ്വ ചിത്രങ്ങളടങ്ങിയ പുസ്തകവും കൂട്ടത്തിലുണ്ട്.

25 ലക്ഷം ദിർഹം വിലമതിക്കുന്ന ശേഖരങ്ങൾ ഷാർജ പുസ്തകോത്സവ നഗരിയിലെത്തുന്നവരെ ആകർഷിക്കും. യുഎഇ ആസ്ഥാനമായുള്ള ഇക്യു ടിഎൻഎ, ഓസ്ട്രിയൻ ആൻ്റിക്വേറിയറ്റ് ഇൻലിബ്രിസ്, ഡച്ച് ആൻ്റിക്വേറിയറ്റ് ഫോറം എന്നി മൂന്ന് കമ്പനികളുടെ ഉടമസ്ഥതയിലുള്ള ശേഖരങ്ങളാണിത്.

1608-ൽ തുർക്കിയിൽ തയ്യാറാക്കിയ “ആയിരത്തൊന്ന് രാവുകൾ’എന്ന പുസ്തകത്തിൻ്റെ കയ്യെഴുത്ത് പ്രതിയാണ് കൂട്ടത്തിൽ ഏറെ ആകർഷകം. പുസ്തകത്തിൻ്റെ ഏറ്റവും പഴയ മൂന്നാമത്തെ പതിപ്പാണിതെന്ന് ബ്ലൂപ്രിന്റുകളുടെയും അപൂർവ രേഖകളുടെയും പ്രമുഖ വ്യാപാരിയായ യാസർ റാദ് അൽ തമീമി വ്യക്തമാക്കി.

1975-ൽ യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയിരുന്ന ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ഇറാഖ് സന്ദർശനം നടത്തിയ ഫോട്ടോ ആൽബവും പ്രദർശനത്തിലുണ്ട്. ഭരണാധികാരിയുടെ ഔപചാരികവും അനൗപചാരികവുമായ നിമിഷങ്ങൾ പകർത്തുന്ന 193 ഫോട്ടോഗ്രാഫുകളാണ് ആൽബത്തിൻ്റെ പ്രത്യേകത.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സന്തോഷ സുദിനം; സഞ്ജുവിന്റെ പിറന്നാള്‍ ആഘോഷമാക്കി ഇന്ത്യന്‍ ടീം

സഞ്ജു സാംസൻ്റെ ജന്മദിനം ആഘോഷമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം. ദക്ഷിണാഫ്രിക്കയിൽ ടി20 പരമ്പരയിലെ രണ്ടാം ടി20ക്ക് വേദിയായ സെൻ്റ് ജോർജ്‌സ് പാർക്കിൽ നിന്ന് സെഞ്ചൂറിയനിലേക്ക്...

ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ്; 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങി ‘കല്‍ ഹോ നാ ഹോ’

ബോളിലുഡിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രമായ 'കല്‍ ഹോ നാ ഹോ' വീണ്ടുമെത്തുന്നു. 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങിയിരിക്കുകയാണ് ചിത്രം. നവംബർ 15-ന് ചിത്രം റീ-റിലീസ്...

ദുബായിൽ ആദ്യത്തെ എയർ ടാക്‌സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു

ദുബായിൽ ആദ്യത്തെ എയർ ടാക്സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ...

ഏകദിന ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികള്‍ തികയ്ക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരം; റെക്കോർഡ് സ്വന്തമാക്കി അഫ്ഗാൻ യുവതാരം

ഏകദിന ക്രിക്കറ്റില്‍ റെക്കോർഡ് സൃഷ്ടിച്ച് അഫ്ഗാനിസ്ഥാൻ്റെ യുവതാരം റഹ്‌മാനുള്ള ഗുർബാസ്. ഏകദിന ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികള്‍ തികയ്ക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി മാറിയിരിക്കുകയാണ്...