മാസപ്പിറവി കണ്ടതോടെ തിങ്കളാഴ്ച വിശുദ്ധ റമദാൻ മാസം ആരംഭിക്കാൻ ഒരുങ്ങി യുഎഇ. ചന്ദ്രക്കല കാണുന്ന സമയത്തെ ആശ്രയിച്ച് ഇസ്ലാമിക മാസങ്ങൾ 29 അല്ലെങ്കിൽ 30 ദിവസം നീണ്ടുനിൽക്കും. ഞായറാഴ്ച വൈകുന്നേരം ചന്ദ്രനെ ദർശിച്ചതിനാൽ ഹിജ്റി കലണ്ടറിലെ റമദാനിന് മുമ്പുള്ള മാസം – ഷഅബാൻ – 29 ദിവസങ്ങളിൽ അവസാനിച്ചു. അതിനാൽ റമദാൻ 1 മാർച്ച് 11 തിങ്കളാഴ്ചയാണ് ആരംഭിക്കുക.
തറാവീഹ്, ഖിയാമുൽ-ലൈൽ പ്രാർത്ഥനകൾ
അഞ്ച് ദിവസത്തെ പ്രാർത്ഥനകൾക്ക് പുറമേ വിശുദ്ധ മാസത്തിലെ വൈകുന്നേരങ്ങളിൽ തറാവീഹ് എന്ന് വിളിക്കപ്പെടുന്ന പ്രത്യേക പ്രാർത്ഥനകൾ അർപ്പിക്കുന്നു. ഇഷാ (രാത്രി) നമസ്കാരത്തിന് ശേഷമാണ് തറാവീഹ് അർപ്പിക്കുക. ഞായറാഴ്ച വൈകുന്നേരം ചന്ദ്രനെ കണ്ടതിനാൽ തറാവീഹ് പ്രാർത്ഥന മാർച്ച് 10 ഞായറാഴ്ച മുതൽ ആരംഭിക്കും.
യുഎഇയിലെ മിക്ക പള്ളികളിലും പ്രാർത്ഥനയ്ക്ക് എട്ട് യൂണിറ്റുകളും (റക്കാത്ത്) മൂന്ന് വിത്റും ഉണ്ട്. 30 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ പ്രാർത്ഥന നീണ്ടുനിൽക്കും. വിശുദ്ധ മാസത്തിലെ അവസാന 10 ദിവസങ്ങളിൽ ഖിയാം-ഉൽ-ലൈൽ എന്നറിയപ്പെടുന്ന പ്രത്യേക രാത്രി പ്രാർത്ഥനകളും നടത്തപ്പെടുന്നുണ്ട്. ഈ വർഷം മാർച്ച് 30 ശനിയാഴ്ച രാത്രി മിക്ക പള്ളികളിലും പ്രാർത്ഥന ആരംഭിക്കും.
അതേസമയം പ്രാർത്ഥനയുടെ കൃത്യമായ സമയം ഓരോ പള്ളിയിലും വ്യത്യാസപ്പെട്ടിരിക്കും. എന്നാൽ മിക്കയിടങ്ങളിലും അർദ്ധരാത്രിക്ക് ശേഷമായിരിക്കും പ്രാർത്ഥനകൾക്ക്ആ തിഥേയത്വം വഹിക്കുന്നത്. തറാവീഹിൽ നിന്ന് വ്യത്യസ്തമായി ഖിയാമുൽ-ലെയ്ൽ പ്രാർത്ഥനകൾ നീണ്ടുനിൽക്കും. 1.5 മണിക്കൂർ മുതൽ മൂന്ന് മണിക്കൂർ വരെ നീണ്ടു നിൽക്കുന്നതായിരിക്കും പ്രാർത്ഥന.
ഉപവാസ സമയങ്ങൾ
വിശുദ്ധ മാസത്തിൻ്റെ ആദ്യ ദിവസം 5.15 ന് ഫജ്ർ നമസ്കാരത്തിനുള്ള വിളി പുറപ്പെടുവിക്കും. ഇത് നോമ്പ് ആരംഭിക്കുന്നതിൻ്റെ സൂചനയാണ് നൽകുന്നത്. വൈകുന്നേരം 6.29ന് മഗ്രിബ് നമസ്കാരത്തിന് ആഹ്വാനം ചെയ്യുന്നതോടെ നോമ്പ് അവസാനിപ്പിക്കും. ആദ്യ ദിവസം 13 മണിക്കൂറും 14 മിനിറ്റും ഭക്ഷണപാനീയങ്ങളിൽ നിന്ന് വിട്ടുനിൽക്കും.
മാസം കഴിയുന്തോറും നോമ്പിൻ്റെ ദൈർഘ്യം വർദ്ധിക്കും. റമദാൻ 11 ന് നോമ്പ് സമയം രാവിലെ 5.05 (ഫജ്ർ) മുതൽ വൈകുന്നേരം 6.34 വരെ (മഗ്രിബ്) ആയിരിക്കും.ആകെ 13 മണിക്കൂറും 29 മിനിറ്റുമായിരിക്കും ഉപവാസ സമയം. റമദാൻ 21 ന് ഫജ്ർ നമസ്കാരത്തിനുള്ള വിളി 4.54 നും മഗ്രിബിന് വൈകുന്നേരം 6.38 നും നൽകും. നോമ്പ് ദൈർഘ്യം 13 മണിക്കൂറും 44 മിനിറ്റുമാണുള്ളത്. മാസാവസാനത്തോടെ നോമ്പ് സമയം ഏകദേശം 14 മണിക്കൂറിൽ എത്തും.