റമദാൻ മാസത്തിൽ ദുബായിലെ സ്വകാര്യ സ്കൂളുകൾക്ക് വെള്ളിയാഴ്ചകളിൽ വിദൂര പഠന ക്ലാസുകൾ നടത്താൻ അനുമതി.പൊതു സർവ്വകലാശാലകളിലെയും സ്കൂളുകളിലെയും വിദ്യാർത്ഥികൾക്കും വിദൂര പ്രവൃത്തി സമയം ബാധകമാണ്. ദുബായ് സർക്കാറിൻ്റെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ)യാണ് വെളളിയാഴ്ച ഓൺലൈൻ പഠനം പ്രഖ്യാപിച്ചത്.
വിദൂര പഠനവുമായി ബന്ധപ്പെട്ട് സ്കൂളുകളും സർവ്വകലാശാലകളും വിശദമായ കൂടിയാലോചനകളും നടത്തി. പൊതു സർവ്വകലാശാലകളിലെയും സ്കൂളുകളിലെയും വിദ്യാർത്ഥികൾക്ക് പ്രവർത്തി സമയം ക്രമീകരിച്ചുകൊണ്ട് വിദ്യാഭ്യാസ വിഭാഗം ഉത്തരവി ഇറക്കിയിരുന്നു.ഇതിന് പിന്നാലെയാണ് വെളളിയാഴ്ച ഓൺ ലൈൻ പഠനത്തിനും അനുമതി നൽകിയത്.
പഠന സമയവും ക്രമീകരണങ്ങളും സംബന്ധിച്ച് അനുയോജ്യമായത് തെരഞ്ഞെടുക്കാനും അവസരമുണ്ട്. വിദ്യാർത്ഥികളേയും സ്കൂൾ ജീവനക്കാരേയും മാനിച്ചുകൊണ്ടുളള തീരുമാനങ്ങളാണ് എടുക്കേണ്ടത്. അതേസമയം യുഎഇയിലെ 70 ശതമാനം സർക്കാർ ജീവനക്കാർക്ക് വർക്ക് അറ്റ് ഹോം ഡ്യൂട്ടിക്കും അധികൃതർ അനുമതി നൽകിയിരുന്നു.