ദുബായ് ഖിസൈസ് മുഹൈസ്ന നാലിൽ മലയാളികൾ ഉൾപ്പടെ താമസിക്കുന്ന പത്തുനില കെട്ടിടത്തിന് ചരിവെന്ന് റിപ്പോർട്ടുകൾ. 108 അപാർട്മെൻ്റുകൾ ഉളള പത്ത് നില കെട്ടിടമാണ് ഇത്. ഇതേ തുടർന്ന് താമസക്കാരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി.
കെട്ടിടത്തിൻ്റെ അടിത്തറയുടെ ഒരുഭാഗത്തിന് ഇളക്കം സംഭവിച്ചെന്നാണ് പ്രാഥമിക ഘട്ടത്തിൽ പുറത്ത് വരുന്ന റിപ്പോർട്ട്. വിവിധ ഡിപ്പാർട്ടുമെൻ്റുകളുടെ നേതൃത്വത്തിൽ വിദഗ്ധ പരിശോധന തുടരുകയാണ്. കെട്ടിടം താമസ യോഗ്യമാണോ പില്ലറുകൾക്ക് ഗുരുതരമായ ബലക്ഷയം ഉണ്ടായോ എന്നതടക്കമാണ് പരിശോധന.
കഴിഞ്ഞ ദിവസം രാത്രിയോടെയോടെ കെട്ടിടത്തിന് ചെറിയ ചരിവുണ്ടായതായി ശ്രദ്ധയിൽപ്പെട്ടത്.. ഉടനടി അധികൃതർ സുരക്ഷാ നടപടികൾ സ്വീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴ കെട്ടിടത്തെ ബാധിച്ചോയെന്നും പരിശോധിക്കുന്നുണ്ട്. പൊലീസ് സമീപത്തേക്കുള്ള സബ് റോഡുകൾ തടഞ്ഞ് വാഹനങ്ങളേയും വഴിയാത്രക്കാരേയും നിയന്ത്രിച്ചിട്ടുണ്ട്..