അർഹതപ്പെട്ടവരിലേക്ക് ഭക്ഷണമെത്തിക്കാൻ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആഹ്വാനംചെയ്ത വൺ ബില്യൺ മീൽസിന് ആദ്യ ആഴ്ചയിൽതന്നെ മികച്ച പ്രതികരണം.
റമാദാനോട് അനുബന്ധിച്ച് യുഎഇ ആഹ്വാനം ചെയത് വൺ ബില്യൺ മീൽസ് പദ്ധതിയിൽ സഹായപ്രവാഹം. 10 ദിർഹം മുതൽ കോടിക്കണക്കിന് ദിർഹം വരെ യാണ് പദ്ധതിയിലേത്ത് സഹായമായി എത്തുന്നത്. വ്യക്തകളും ബിസിനസ് ഗ്രൂപ്പുകളും സഹായ വാഗ്ദാനവുമായി രംഗത്തുണ്ട്.
ഇതുവരെ 24.7 കോടി ദിർഹമാണ് ഇതുവഴി സ്വരൂപിച്ചതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ലോകത്താകമാനം അർഹതപ്പെട്ട നൂറുകോടി ജനങ്ങൾക്ക് ഭക്ഷണപ്പൊതികൾ എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.13,220 പേരാണ് ഇതുവരെ സംഭാവന നൽകിയതെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
മൊബൈൽ വഴിയൊ ഓൺ ലൈൻ വഴിയൊ പണം കൈമാറുള്ള സൌകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 1billionmeals.ae എന്ന വെബ്സൈറ്റ് വഴി തുക നേരിട്ട് കൈമാറാം. ഇത്തിസാലാത്ത്, ഡു എന്നീ കമ്പനികളുടെ മൊബൈൽ ഉപഭോക്താക്കൾ മീൽസ് എന്ന് ടൈപ് ചെയ്തശേഷം മെസേജ് അയച്ചും പദ്ധതിയുടെ ഭാഗമാകാം.
എമിറേറ്റ്സ് എൻ.ബി.ഡിയുടെ പ്രത്യേക ബാങ്ക് അക്കൗണ്ടിലേക്കും പണം അയക്കാൻ അവസരമുണ്ട്. 1034 , 1035, 1036, 1038 എന്നീ നമ്പറുകളിലേക്ക് എസ്എംഎസ് അയച്ചും സംഭാവന നൽകാൻ സൌകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.