മേഘങ്ങൾക്ക് മുകളിൽ തെളിയുന്ന ചന്ദ്രക്കല; ഷാർജയിൽ പുതിയ പദ്ധതിക്ക് തുടക്കം

Date:

Share post:

ഷാർജയിലെ കൽബയിലെ ഒരു കുന്നിൻ മുകളിൽ ചന്ദ്രക്കലയുടെ ആകൃതിയിലുള്ള പുതിയ കെട്ടിടം ഉയരുന്നു. പർവതങ്ങളുടെയും താഴ്‌വരകളുടെയും തീരത്തിൻ്റെയും വിശാലമായ കാഴ്ചകൾ പ്രദാനം ചെയ്യുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നിർമാണത്തിലിരിക്കുന്ന പദ്ധതി പ്രദേശം സന്ദർശിച്ചു.

ജബൽ ഡീമിൽ സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 850 മീറ്റർ ഉയരത്തിയെ നിർമ്മിക്കുന്ന കെട്ടിടത്തിന് രണ്ട് നിലകളുണ്ട്: ആദ്യത്തേതിൽ ഒരു റെസ്റ്റോറൻ്റ്, ഒരു തുറന്ന കഫേ, ഒരു വായനശാല എന്നിവ ഉണ്ടായിരിക്കും. താഴത്തെ നിലയിൽ സന്ദർശരെ ആകർഷിക്കുന്ന വിവിധ പ്ലാറ്റ്‌ഫോമുകൾക്ക് പുറമെ ഒരു മൾട്ടി പർപ്പസ് ഹാൾ, പ്രാർത്ഥനാമുറി എന്നിവയുമുണ്ടാകും

പദ്ധതിയുടെ ഭാഗമായി 4,500-ലധികം മരങ്ങൾ നട്ടുപിടിപ്പിക്കുകയും പാറകൾ നിറഞ്ഞ പ്രദേശം ഹരിതാഭമാക്കുകയും ചെയ്യും. ഒലിവ്, ആപ്പിൾ, മാതളനാരങ്ങ, മുന്തിരി മരങ്ങൾ എന്നിവയാണ് നട്ടുവളർത്തുന്ന മരങ്ങളിൽ പ്രധാനം. കുട്ടികൾക്കായി ഓപ്പൺ തിയേറ്റർ, കളിസ്ഥലം എന്നിവയുമുണ്ടാകും.

ഒരു ഫുട്ബോൾ സ്റ്റേഡിയവും 100 മുറികളുള്ള ഹോട്ടലും മലയിൽ പദ്ധതിക്ക് സമീപം നിർമ്മിക്കും. സമുദ്രനിരപ്പിൽ നിന്ന് 650 മീറ്റർ ഉയരത്തിൽ നിർമിക്കുന്ന സ്റ്റേഡിയം നഗരത്തേക്കാൾ 10 ഡിഗ്രി തണുപ്പുള്ളതാണെന്നും ഫുട്ബോൾ കളിക്കാർക്ക് ഈർപ്പം ഇല്ലാത്ത അവസ്ഥയിൽ കളിക്കാൻ കഴിയുന്നതുമാണ്.

ഷാർജയിൽ സമാന രീതിയിൽ നടപ്പിലാക്കുന്ന രണ്ടാമത്തെ പദ്ധതിയാണിത്. 2021-ൽ ഷാർജ ഭരണാധികാരി ഖോർഫക്കാൻ്റെ മുകളിൽ 600 മീറ്റർ ഉയരമുള്ള അൽ സുഹുബ് റെസ്റ്റ് ഏരിയ ഉദ്ഘാടനം ചെയ്തിരുന്നു.

ജോജറ്റ് ജോൺ
ജോജറ്റ് ജോൺ
ജേർണലിസ്റ്റ് ഏഷ്യാ ലൈവ് ന്യൂസ് ഹെഡ്

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...