രണ്ട് ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഏജൻസികളുടെ ലൈസൻസ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ (എംഒഎച്ച്ആർഇ) റദ്ദാക്കി. എമിറേറ്റ്സ് ഇന്റർനാഷണൽ സെന്റർ ഫോർ ഡൊമസ്റ്റിക് വർക്കേഴ്സ്, അൽ ഷംസി ഗാർഹിക തൊഴിലാളി സേവനങ്ങൾ എന്നീ രണ്ട് ഏജൻസികളുടെ ലൈസൻസാണ് റദ്ദാക്കിയത്.
ഗാർഹിക തൊഴിലാളി നിയമം, അതിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങൾ, എല്ലാ കരാർ കക്ഷികളുടെയും ( (തൊഴിലുടമകൾ, റിക്രൂട്ട്മെന്റ് ഏജൻസികൾ, വീട്ടുജോലിക്കാർ)അവകാശങ്ങൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട പ്രമേയങ്ങൾ എന്നിവ പാലിക്കുന്നതിൽ പരാജയപ്പെട്ടു എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ലൈസൻസ് റദ്ദാക്കിയത്.
ലൈസൻസ് അസാധുവാക്കിയ രണ്ട് ഏജൻസികളുടെ ഉടമകൾക്ക് അവരുടെ ജീവനക്കാരുമായുള്ള പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങൾ പരിഹരിക്കാനും നിലവിലെ അവരുടെ ബാധ്യതകൾ നിറവേറ്റാനും മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്. ലൈസൻസ് റദ്ദാക്കുന്ന തീയതി വരെ കമ്പനികൾ കുടിശ്ശിക വരുത്തിയ പിഴ അടക്കാനും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. രണ്ട് ഏജൻസികൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് എംഒഎച്ച്ആർഇ നിർദ്ദേശിക്കുകയും ചെയ്തു.